Monday 1 December 2014

                           കലകള്‍
1. കര്‍ണാടകസംഗീതത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നതാര്‌?
പുരന്ദരദാസര്‍
2. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നതാര്‌?
അമീര്‍ ഖുസ്‌റു
3. ഏതു രാജകുമാരനെ പാടിയുറക്കാനാണ്‌ കവിയായ ഇരയിമ്മന്‍ തമ്പി 'ഓമനത്തിങ്കള്‍ക്കിടാവോ' എന്ന പ്രശസ്‌തമായ താരാട്ടുപാട്ട്‌ രചിച്ചത്‌?
സ്വാതിതിരുനാള്‍
4. രണ്ട്‌ ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരന്‍ ?
എ.ആര്‍ റഹ്‌മാന്‍
5. ഓട്ടന്‍തുള്ളല്‍ എന്ന കലാരൂപത്തിന്‌ രൂപം നല്‍കിയ മലയാളകവിയാര്‌?
കുഞ്ചന്‍നമ്പ്യാര്‍
6. വിവിധ കലകള്‍ പഠിപ്പിക്കുന്ന കേരളകലാമണ്‌ഡലം സ്ഥാപിച്ച കവിയാര്‌?
വള്ളത്തോള്‍ നാരായണമേനോന്‍
7. മലയാളത്തിലെ ആദ്യത്തെ സിനിമയായ 'വിഗതകുമാരന്‍' സംവിധാനം ചെയ്‌തത്‌ ആര്‌?
ജെ.സി. ഡാനിയേല്‍
8. ' അടുക്കളയില്‍നിന്ന്‌ അരങ്ങത്തേക്ക്‌' എന്ന പ്രശസ്‌തമായ നാടകം രചിച്ചത്‌ ആര്‌?
വി.ടി ഭട്ടതിരിപ്പാട്‌
9. ഭരതനാട്യം ഏതു സംസ്ഥാനത്തിലെ നൃത്തരൂപമാണ്‌?
തമിഴ്‌നാട്‌
10. ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയ ഒരേയൊരു മലയാളി ആര്‌?
റസൂല്‍ പൂക്കുട്ടി
11. ഞരളത്ത്‌ രാമപ്പൊതുവാള്‍ ഏതു വാദ്യകലയിലാണ്‌ പ്രശസ്‌തനായത്‌?
ഇടയ്‌ക്ക
12. ഏതു മരത്തിന്റെ തടിയാണ്‌ ചെണ്ടയുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നത്‌?
പ്ലാവ്‌
13. ലോകത്തിന്റെ ഏറ്റവും പ്രാചീനമായ പൈതൃകസമ്പത്ത്‌ എന്ന്‌ യുനെസ്‌കോ വിശേഷിപ്പിച്ച കേരളകലാരൂപം ഏത്‌?
കൂടിയാട്ടം
14. കേരളത്തില്‍ ഏതു ജില്ലയിലാണ്‌ യക്ഷഗാനം പ്രചാരത്തിലുള്ളത്‌?
കാസര്‍കോട്‌
15. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ ഏതാണ്‌?
ബാലന്‍

No comments:

Post a Comment