Tuesday 10 March 2020

2020 മാര്‍ച്ചില്‍ നടന്ന എവറസ്റ്റ് സ്കോളര്‍ഷിപ്പ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.


സംസ്ഥാനത്തെ പ്രത്യേക ആരോഗ്യസാഹചര്യം കണക്കിലെടുത്ത്  വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതിനാല്‍, എവറസ്റ്റ് സീനിയര്‍ വിഭാഗത്തിന്റെ അഭിമുഖ പരീക്ഷ റദ്ദാക്കിയിരിക്കുന്നു. മാര്‍ച്ച് ഏഴിനു നടന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുത്തിരിക്കുകയാണ്. പരീക്ഷാഫലം ലഭിക്കുന്നതിന് താഴെ എവറസ്റ്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

                എവറസ്റ്റ് റിസള്‍ട്ട്  തവനൂര്‍  മണ്ഡലം ജൂനിയര്‍



          എവറസ്റ്റ് റിസള്‍ട്ട്  തവനൂര്‍  മണ്ഡലം സീനിയര്‍




          എവറസ്റ്റ് റിസള്‍ട്ട്  പൊന്നാനി  മണ്ഡലം ജൂനിയര്‍



          എവറസ്റ്റ് റിസള്‍ട്ട്  പൊന്നാനി  മണ്ഡലം സീനിയര്‍




         എവറസ്റ്റ് റിസള്‍ട്ട് കൊണ്ടോട്ടി മണ്ഡലം ജൂനിയര്‍



          എവറസ്റ്റ് റിസള്‍ട്ട്  കൊണ്ടോട്ടി  മണ്ഡലം സീനിയര്‍



Monday 9 March 2020

എവറസ്റ്റ് പരീക്ഷ 2020 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു.

Thursday 5 March 2020

എവറസ്റ്റു സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട സംശയങ്ങളം മറുപടിയും



എവറസ്റ്റു സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട സംശയങ്ങളം മറുപടിയും

പരീക്ഷ എന്നാണ്? സമയം?
2020 മാര്‍ച്ച് 7 ശനി 10.30 മുതല്‍ 12 മണി വരെ
എവിടെ വെച്ചാണ് പരീക്ഷ?
കൊണ്ടോട്ടി നിയോജക മണ്ഡലം- GVHSS കൊണ്ടോട്ടി
പൊന്നാനി നിയോജക മണ്ഡലം- GUPS വെളിയങ്കോട് സൗത്ത്
തവനൂര്‍ നിയോജക മണ്ഡലം GHSS എടപ്പാള്‍, GHSS പുറത്തൂര്‍
കുട്ടികള്‍ എന്തൊക്കെയാണ് കൊണ്ടുവരേണ്ടത്?
LP വിഭാഗം കുട്ടികള്‍ ഹാള്‍ടിക്കറ്റ് മാത്രം കൊണ്ടുവന്നാല്‍ മതി UP വിഭാഗം കുട്ടികള്‍ ഹാള്‍ ടിക്കറ്റിന്റെ കൂടെ പ്രോജക്ടും കൊണ്ടുവരണം
എങ്ങനെയാണ് സ്കോളര്‍ഷിപ്പിനുളള കുട്ടികളെ തെരഞ്ഞെടുക്കുന്നത്.?
LP വിഭാഗം കുട്ടികള്‍ക്ക് എഴുത്തു പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് പരിഗണിച്ച് തെരഞ്ഞെടുക്കും. എന്നാല്‍ UP വിഭാഗം കുട്ടികളെ തെരഞ്ഞെടുക്കുന്നത് പരീക്ഷയിലെ മാര്‍ ക്കും പ്രോജക്ട് അടിസ്ഥാനമാക്കിയുളള വൈവയിലെ സ്കോറും ചേര്‍ത്താണ്.
UP വിഭാഗം കുട്ടികളുടെ വൈവ പരീക്ഷാ ദിവസം ഉണ്ടാകുമോ?
ഇല്ല. സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെടുന്ന UP വിഭാഗം കുട്ടികള്‍ക്കു മാത്രമേ വൈവയും ഗ്രൂപ്പ് ഡിസ്കഷനും ഉള്ളു. അത് മറ്റൊരു ദിവസം നടക്കും. LP വിഭാഗത്തിനു എഴുത്തു പരീക്ഷ മാത്രമേയുളളു.
എത്ര കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്?
പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. (പരീക്ഷ എഴുതുന്ന കുട്ടികളുടെ 10% കുട്ടികള്‍ക്ക് അവാര്‍ഡ് ലഭിക്കും. ഒരു മണ്ഡലത്തില്‍ പരമാവധി 100 കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുക)
എത്രയാണ് അവാര്‍ഡ് തുക
സ്കോളര്‍ഷിപ്പിനു തെരഞ്ഞെടുക്കപ്പെട്ടവരില്‍ 90 % വരെ സ്കോര്‍ നേടിയവര്‍ക്ക് 500 രൂപയും അതിനു മുകളിലുളളവര്‍ക്ക് 1000 രൂപയുമാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
പരീക്ഷയില്‍ എത്ര ചോദ്യമുണ്ടാകും? Objective Type ആണോ ചോദ്യങ്ങള്‍?
പരീക്ഷയ്ക് 50 ചോദ്യങ്ങളും ശരിയുത്തരമടക്കം 4 ഉത്തരങ്ങളുമുണ്ടാകും. ഉത്തരം മാര്‍ക്കു ചെയ്യേണ്ട രീതി കുട്ടികളെ പരിചയപ്പെടുത്തും. ചോദ്യങ്ങളെക്കുറിച്ചുളള വിശദാംശങ്ങള്‍ക്ക് ബ്ലോഗ് കാണുക.
റിസല്‍ട്ടും ഉത്തരസൂചികയും എങ്ങനെ ലഭ്യമാകും?
ഉത്തരസൂചികയും LP കുട്ടികളുടെ റിസല്‍ട്ടും വൈവക്കായി തെരഞ്ഞെടുക്കപ്പട്ട UP വിഭാഗം കുട്ടികളുടെ ലിസ്റ്റും മാര്‍ച്ച് 10 നകം ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
ഇംഗ്ലീഷ് മീഡിയം ചോദ്യപ്പേപ്പര്‍ ഉണ്ടാകുമോ?
ഇല്ല.












Friday 28 February 2020

എവറസ്റ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ മാര്‍ച്ച് 7 നു 4 കേന്ദ്രങ്ങളിലായി നടക്കുന്നു.


പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ അനുമതിയോടെ തവനൂര്‍ നിയോജക മണ്ഡലത്തിലെ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പുറത്തൂര്‍ ഗവ. യു.പി സ്കൂള്‍ പി.ടി.എ നടത്തുന്ന എവറസ്റ്റ് ടാലൻറ് സ്കോളർഷിപ്പ് പദ്ധതി കൊണ്ടോട്ടി , പൊന്നാനി നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.
  • പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക,
  • വിദ്യാര്‍ഥികളില്‍ പൊതുവിജ്ഞാനം പ്രാദേശികവിജ്ഞാനം എന്നിവ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക,
  • വിദ്യാര്‍ഥികളെ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുക,
  • വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും സ്വയംപഠനശേഷികളും വികസിപ്പിക്കുക .
എന്നീ ഉദ്ദശ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ താല്പര്യമെടുത്ത് കഴിഞ്ഞ 6 വര്‍ഷമായി തവനൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയിരുന്ന സ്കോളര്‍ഷിപ്പ് പദ്ധതി കൊണ്ടോട്ടി , പൊന്നാനി നിയോജക മണ്ഡലങ്ങളിലെ വിദ്യാലയങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. ബഹു കേരള സ്പീക്കര്‍ ശ്രീ.പി ശ്രീരാമകൃഷ്ണന്‍, ശ്രീ, ടി.വി ഇബ്രാഹിം എം.എല്‍.എ എന്നിവര്‍ മുന്‍കയ്യെടുത്താണ് പദ്ധതി പൊന്നാനിയിലേക്കും കൊണ്ടോട്ടിയിലേക്കും വ്യാപിപ്പിക്കുന്നത്. കുട്ടികള്‍ സ്വയം ഏറ്റെടുത്ത് നടത്തുന്ന അന്വേഷണ പ്രോജക്ട്, പ്രാഥമിക മൂല്യനിര്‍ണയത്തിലെ സ്കോര്‍ എന്നിവ പരിഗണിച്ചാണ് വിദ്യാര്‍ഥികളെ സ്കോളര്‍ഷിപ്പ് പരീക്ഷക്ക് തെരഞ്ഞെടുക്കുന്നത്. പൊതു വിദ്യാലയങ്ങളിലെ 3,4 ക്ലാസുകളിലെ കുട്ടികള്‍ എവറ്സ്റ്റ് ജൂനിയര്‍ വിഭാഗത്തിലും 5,6,7 ക്ലാസുകളിലെ കുട്ടികള്‍ എവറസ്റ്റ് സീനിയര്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുക. പദ്ധതിക്കായി തയ്യാറാക്കിയ ബ്ലോഗിലൂടെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. മലപ്പുറം ഡയറ്റും എസ്.എസ്.എ യും പദ്ധതിക്കാവശ്യമായ അക്കാദമിക പിന്തുണ നല്‍കുന്നു.
സ്കോളര്‍ഷിപ്പ് രീക്ഷ മാർച്ച് 7 ശനിയാഴ്ച 10.30 മുതല്‍ 12 മണി വരെ 4 കേന്ദ്രങ്ങളിലായി നടക്കും. കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം കൊണ്ടോട്ടി ജി.എം. യു. പി സ്കൂളും പൊന്നാനി നിയോജക മണ്ഡലത്തിലെ കേന്ദ്രം വെളിയങ്കോട് GUP സ്കൂളുമായിരിക്കും.
തവനൂർ മണ്ഡലത്തിൽ2 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പുറത്തൂർ ഗവ ഹയർ സെക്കന്ററി സ്കൂളും എടപ്പാൾ ഗവ. ഹയർ സെക്കന്ററി സ്കൂളും.
പരീക്ഷയുടെ ഹാൾ ടിക്കറ്റ് വിതരണം മാർച്ച് 4, 5 തിയ്യതികളിൽ നടക്കും.
കൊണ്ടോട്ടി ജി.എം.യു.പി സ്കൂളിലാണ് കൊണ്ടോട്ടി മണ്ഡലത്തിലെ ഹാൾ ടിക്കറ്റ് വിതരണം.
പൊന്നാനി നിയോജക മണ്ഡലത്തിലുൾപ്പെടുന്ന വിദ്യാർഥികളുടെ ഹാൾടിക്കറ്റ് വിതരണം പൊന്നാനി യു. ആർ. സി യിലാണ്. തവനൂർ മണ്ഡലത്തിലെ ഹാൾ ടിക്കറ്റ് വിതരണം തിരുർ എടപ്പാൾ BRC കളിൽ നടക്കും. സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 50 മാര്‍ക്കിനുളള 50 ചോദ്യങ്ങളുണ്ടായിരിക്കും.
  • പാഠഭാഗത്തു നിന്നു15 ചോദ്യങ്ങള്‍
  • പൊതു വിജ്ഞാനം 25 ചോദ്യങ്ങള്‍- (ഇതില്‍ 13 എണ്ണം എവറസ്റ്റ് ബ്ലോഗില്‍ നിന്നായിരിക്കും)
  • യുക്തിചിന്ത 5 ചോദ്യങ്ങള്‍
  • പ്രാദേശിക വിജ്ഞാനം5 ചോദ്യങ്ങള്‍
യു.പി. വിഭാഗം കുട്ടികൾ പരീക്ഷക്ക് വരുമ്പോൾ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രോജക്ട് റിപ്പോര്‍ട്ട് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. സീനിയര്‍ വിഭാഗം കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പ് പരീക്ഷക്കു പുറമേ പ്രത്യേകം അഭിമുഖം നടത്തും. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രോജക്ടും അവരുടെ അവതരണ മികവും അഭിമുഖത്തില്‍ പരിഗണിക്കും. ജൂനിയര്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഭിമുഖമുണ്ടായിരിക്കുന്നതല്ല.

്കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്നും A+ ലഭിക്കുന്ന കുട്ടികള്‍ക്ക് 1000 രൂപയും A ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 500 രൂപയും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും.
ഈ വര്‍ഷം കൊണ്ടോട്ടിയില്‍ 756ഉം പൊന്നാനിയില്‍ 636 ഉം തവനൂരില്‍ 1032 ഉം അടക്കം 2424 കുട്ടികളാണ് 4 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്.
കൊണ്ടോട്ടി കാളോത്ത് എന്‍..എം ചാരിറ്റബിള്‍ ട്രസ്റ്റാണ് കൊണ്ടോട്ടിയിലേക്കാവശ്യമായ അവാര്‍ഡ്തുക സ്പോണ്‍സര്‍ ചെയ്യുന്നത്. ആലത്തിയുര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ബ്രദേഴ്സ് ആണ് ബാക്കിയുളള അവാര്‍ഡ് തുക ലഭ്യമാക്കുന്നത്. ലോക കേരള സഭ അംഗവും സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാനുമായ ശ്രീ, സി.പി കുഞ്ഞിമൂസ, പി.ടി.എ പ്രസിഡന്റ് ശ്രീ, കെ. ഉമ്മര്‍, സ്കൂള്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ, ടി കുുഞ്ഞികൃഷ്ണന്‍, പ്രധാനധ്യാപിക ശ്രീമതി സുഷമാദേവി എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നു.



കൂടുതൽ വിശദാംശങ്ങൾ everestscholarship.blogspot.com എന്ന ബ്ലോഗ് കാണുക.