Thursday 24 March 2016

എവറസ്റ്റ് ടാലന്റ് സ്കോളര്‍ഷിപ്പു പരീക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


എവറസ്റ്റ് ടാലന്റ് സ്കോളര്‍ഷിപ്പു പരീക്ഷ

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പുറത്തൂര്‍. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ അനുമതിയോടെ പുറത്തൂര്‍ ഗവ.യൂ.പി സ്കൂള്‍ പി.ടി.എ നടത്തുന്ന രണ്ടാമത് എവറസ്റ്റ് സ്കോളര്‍ഷിപ്പു പരീക്ഷ 2016 മാര്‍ച്ച് 26 ശനിയാഴ്ച്ച നടക്കും. തിരൂര്‍ സബ്ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കുളള പരീക്ഷ ആലത്തിയൂര്‍ KHMയര്‍സെക്കന്ററി സ്കൂളിലും എടപ്പാള്‍ സബ്ജില്ലയിലെ പരീക്ഷ എടപ്പാള്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളിലും നടക്കും. രാവിലെ 10.30 മുതല്‍ 12 മണി വരെയാണ് പരീക്ഷ. പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, വിദ്യാര്‍ഥികളില്‍ പൊതുവിജ്ഞാനം (General knowledge) വര്‍ധിപ്പിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, വിദ്യാര്‍ഥികളെ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുക, വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും സ്വയം പഠന ശേഷികളും വികസിപ്പിക്കുക പൊതു വിദ്യാലയങ്ങള്‍ ശാക്തീകരിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ മലപ്പുറം ഡയറ്റിന്റെ അക്കാദമിക നേതൃത്വത്തില്‍ എടപ്പാള്‍, തിരൂര്‍ ബി ആര്‍ സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിരുര്‍, എടപ്പാള്‍ സബ്ജില്ലകളിലെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളിലും നടത്തിയ പ്രിലിമിനറി പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് സ്കോളര്‍ഷിപ്പു പരീക്ഷ എഴുതുന്നത്. എല്‍.പി വിഭാഗത്തിനും യൂ.പി വിഭാഗത്തിനും വെവ്വേറെ പരീക്ഷ നടത്തുന്നു. രണ്ടു സബ്ജില്ലകളിലുമായി 1553 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. സ്കോളര്‍ഷിപ്പു പരീക്ഷക്കു വേണ്ടി തയ്യാറാക്കിയ ബ്ലോഗിലുടെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാണ് പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറു വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപ സ്കോളര്‍ഷിപ്പായി നല്‍കും. മികച്ച ആറു വിദ്യാര്‍ഥികള്‍ക്കു അബൂദാബി തവനൂര്‍ മണ്ഡലം ഓ..സി.സി ടാബ്ലറ്റുകള്‍ നല്‍കി ആദരിക്കും. തിരൂര്‍ സേഫ്റ്റി ഗ്രൂപ്പ് ചെയര്‍മാന്‍ പടിയത്ത് ബഷീറും പുറത്തൂര്‍ ഗവ യൂ.പി സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ സി.പി.കുഞ്ഞിമൂസയുമാണ് സ്കോളര്‍ഷിപ്പു തുക നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തുടര്‍പരിശീലനം ലഭ്യമാക്കും. പരീക്ഷയുടെ റിസല്‍ട്ട് ഏപ്രില്‍ 5 നു പ്രസിദ്ധീകരിക്കും.
ഡോ.കെ.ടി ജലീല്‍ എം.എല്‍.എ ചെയര്‍മാനും മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പല്‍ കണ്‍വീനറും പുറത്തൂര്‍ ഗവ. യൂ.പി സ്കൂള്‍ പി.ടി.എ പ്രസിഡന്റ്, പ്രധാനധ്യാപിക, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരുമായ സമിതിയുടെ നേതൃത്വത്തിലാണ് പരീക്ഷ നടത്തുന്നത്.

Thursday 3 March 2016

എവറസ്റ്റ് സ്കോളര്‍‍ഷിപ്പു പരീക്ഷ മാര്‍ച്ച് 26 ലേക്കു മാറ്റി


മാര്‍ച്ചു 5 നു തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന മികവുത്സവത്തില്‍ ബി.പി.ഒമാര്‍ക്കും  പുറത്തൂര്‍ ഗവ.യൂ.പി സ്കൂള്‍ പി.ടി.എ ഭാരവാഹികള്‍ക്കും പങ്കെടുക്കേണ്ടതിനാലും അന്നേ ദിവസത്തേക്ക് ചില പരീക്ഷകള്‍ മാറ്റിവെച്ചതിനാലും എവറസ്റ്റ് സ്കോളര്‍‍ഷിപ്പു പരീക്ഷ മാര്‍ച്ച് 26 ലേക്കു മാറ്റിവെച്ചതായി അറിയിച്ചുകൊള്ളുന്നു.