Tuesday 2 January 2018

 എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് - 2018



തവനൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന പൊതു വിദ്യാലയങ്ങളിലെ
 പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി 
പുറത്തൂര്‍ ഗവ. യൂ പി സ്‌കൂള്‍ പി.ടി.എ നടത്തുന്ന സ്‌കോളര്‍ഷിപ് പദ്ധതി -

പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക,
 വിദ്യാര്‍ഥികളില്‍ പൊതുവിജ്ഞാനവും (General knowledge) പ്രാദേശിക വിജ്ഞാനവും വര്‍ധിപ്പിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക,
വിദ്യാര്‍ഥികളെ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുക,
വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും സ്വയം പഠന ശേഷികളും വികസിപ്പിക്കുക,
പൊതു വിദ്യാലയങ്ങള്‍ ശാക്തീകരിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പുറത്തൂര്‍ ഗവ. യൂ.പി സ്‌കൂള്‍ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിശീലന പദ്ധതിയാണ് എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. ബഹു.ഡി.പി.ഐ യുടെ അനുമതിയോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. Eബമലപ്പുറം ഡയറ്റിന്റെയും തിരൂര്‍, എടപ്പാള്‍ BRC കളുടേയും അക്കാദമിക നേതൃത്വത്തിലാണ് പദ്ധതി.

ETS JUNIOR/ ETS SENIOR

LP വിഭാഗത്തിലെ 3 ഉം 4 ഉം ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ETS JUNIOR, എന്ന പേരിലും UP വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി ETS SENIOR എന്ന പേരിലും രണ്ടു പരീക്ഷകളാണു നടത്തുക.

2018 ഫിബ്രുവരി 15 നു നടത്തുന്ന പ്രാഥമിക മൂല്യനിര്‍ണയത്തിലെ മികവു കണക്കാക്കിയാണ് സ്‌കോളര്‍ഷിപ് പരീക്ഷക്കുളള വിദ്യാര്‍ഥികളെ കണ്ടെത്തേണ്ടത്. ഇതിനാവശ്യമായ ചോദ്യപ്പേപ്പറുകള്‍ സ്‌കൂളുകളിലെത്തിക്കുന്നതാണ്. പ്രാഥമിക മൂല്യനിര്‍ണയത്തില്‍ സ്‌കൂളിലെ മൂന്നു മുതല്‍ 7 വരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കണം. പ്രാഥമിക മൂല്യനിര്‍ണയത്തിലെ മികവു കണക്കാക്കിയാണ് സ്‌കോളര്‍ഷിപ് പരീക്ഷക്കുളള വിദ്യാര്‍ഥികളെ കണ്ടെത്തേണ്ടത്.

      മാര്‍ച്ച് 31 നാണ് സ്‌കോളര്‍ഷിപ് പരീക്ഷ. സ്‌കോളര്‍ഷിപ്പു പരീക്ഷക്കു പങ്കെടുക്കാവുന്ന പരമാവധി കുട്ടികളുടെ എണ്ണം കണക്കാക്കുന്നത് സുകൂളിലെ ഡിവിഷനുകളുടെ എണ്ണത്തിനു ആനുപാതികമായാണ്. ഒരു ഡിവിഷനു 2 എന്ന കണക്കില്‍ കുട്ടികളെ പങ്കെടുപ്പിക്കാം. ഉദാഹരണത്തിനു ഒരു വിദ്യാലയത്തില്‍ UP വിഭാഗത്തില്‍ 6 ഡിവിഷനുകളുണ്ടെങ്കില്‍ ആ വിദ്യാലയത്തില്‍ നിന്നും പ്രാഥമിക മൂല്യനിര്‍ണയത്തില്‍ മികവു പുലര്‍ത്തുന്ന 12 കുട്ടികളെ എവറസ്റ്റ് സീനിയര്‍ പരീക്ഷക്കു പങ്കെടുപ്പിക്കാം. 3,4 ക്ലാസുകളിലെ ഡിവിഷനുകള്‍ക്കു ആനുപാതികമായാണ് എവറസ്റ്റ് ജൂനിയര്‍ പരീക്ഷക്കു വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കേണ്ടത്. ഒരു വിദ്യാലയത്തിലെ എല്‍ പി വിഭാഗത്തില്‍ മൂന്ന്, നാല് ക്ലാസുകളിലായി 4 ഡിവിഷനുകളുണ്ടെങ്കില്‍ 8 കുട്ടികള്‍ക്കാണ് ഈ വീഭാഗത്തില്‍ പങ്കെടുക്കാനാവുക.ഒരു ഡിവിഷനു രണ്ടു കുട്ടികള്‍ എന്നത് സ്‌കൂളില്‍ നിന്നും ആകെ പങ്കെടുക്കാവുന്ന കുട്ടികളുടെ എണ്ണം കണക്കാക്കുന്നതിനു വേണ്ടിയുളള ഒരു മാനദണ്ഡം മാത്രമാണ്. എല്ലാ ഡിവിഷനില്‍ നിന്നും കുട്ടികള്‍ വേണമെന്നില്ല. സ്‌കൂള്‍തലത്തില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങിയവരെയാണു പങ്കെടുപ്പിക്കേണ്ടത്. Sc വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തണം. ഒരു ക്ലാസ് ഡിവിഷനില്‍ 50 ല്‍ കൂടുതല്‍ കൂട്ടികളുണ്ടെങ്കില്‍ 3 കുട്ടികളെ വീതം പങ്കെടുപ്പിക്കാം.

          പ്രാഥമിക മൂല്യനിര്‍ണയത്തിന്റെ സമയം 40 മനിറ്റായിരിക്കും. പൊതുവിജ്ഞാനത്തിനു പ്രാധാന്യം നല്‍കുന്ന 20 objective type ചോദ്യങ്ങളായിരിക്കും ഇതിലുണ്ടാവുക. ഇതില്‍ 10 ചോദ്യങ്ങള്‍ എവറസ്റ്റ് ബ്ലോഗില്‍ നിന്നായിരിക്കും.

             സ്‌കോളര്‍ഷിപ്പ് പരീക്ഷക്കു നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ പ്രധാനധ്യാപിക സാക്ഷ്യപ്പെടുത്തണം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഫിബ്രുവരി28. സ്‌കോളര്‍ഷിപ് പരീക്ഷ മാര്‍ച്ച് 31 നു നടത്തും. റിസല്‍ട്ട് ഏപ്രില്‍ 10 നു പ്രഖ്യാപിക്കും. പുറത്തൂര്‍ GHSS, എടപ്പാള്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരിക്കും പരീക്ഷാ സെന്റര്‍.ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷാ വിഷയങ്ങളും കണക്ക്, സാമൂഹ്യശാസ്ത്രം, സയന്‍സ്, പൊതു വിജ്ഞാനം എന്നിവയും സ്‌കോളര്‍ഷിപ്പ് പരീക്ഷയിലുള്‍പ്പെടുത്തും. ഭാഷാ വിഷയങ്ങളിലെ ചോദ്യങ്ങള്‍ പാഠപുസ്തകകേന്ദ്രിതമാകില്ല.

Weightage to questions of scholarship examination
                            പാഠഭാഗത്തു നിന്നു            30%
                           പൊതു വിജ്ഞാനം              50%
                            Mental ability and reasoning         10%
                            പ്രാദേശിക വിജ്ഞാനം   10%

എവറസ്റ്റു സ്‌കോളര്‍ഷിപ്പിനു വേണ്ടി തയ്യാറാക്കിയ ബ്ലോഗിലൂടെ വിദ്യാര്‍ഥികള്‍ക്കു ആവശ്യമായ പരിശീലനം നല്‍കും. www.everestscholarship.blogspot.in എന്നതാണ് ബ്ലോഗിന്റെ വിലാസം. ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്ന പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും 50% ചോദ്യങ്ങള്‍ വാര്‍ഷിപരീക്ഷയിലും പ്രാഥമിക മൂല്യനിര്‍ണയത്തിലും ഉള്‍പ്പെടുത്തിയിരിക്കും. സ്‌കോളര്‍ഷിപ്പു പരീക്ഷക്കു ഒരു മാര്‍ക്കു വീതമുളള 50 ചോദ്യങ്ങളുണ്ടായിരിക്കും. സമയം ഒന്നര മണിക്കൂര്‍.

          ഓരോ കുട്ടിക്കും ഓരോ രജിസ്‌ട്രേഷന്‍ നമ്പറും ഒരു കോഡ് നമ്പറും ഉണ്ടായിരിക്കും. എല്ലാ ചോദ്യങ്ങളും objective type ആയിരിക്കും. മലപ്പുറം ഡയറ്റിന്റെയും തിരൂര്‍ എടപ്പാള്‍ ബി ആര്‍ സികളുടേയും സഹായത്തോടെയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതും ഉത്തരപ്പേപ്പര്‍ വിലയിരുത്തുന്നതും.

 100 വിദ്യാര്‍ഥികള്‍ക്കു താഴെ കാണും വിധം സ്‌കോളര്‍ഷിപ്പു നല്‍കി ആദരിക്കും.

              യു.പി വിഭാഗത്തില്‍ നിന്ന് 60 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പു നല്‍കുന്നത്. ഏറ്റവും കൂടുതല്‍ സ്‌കോര്‍ വാങ്ങുന്ന ആദ്യത്തെ30 കുട്ടികള്‍ക്കു 1000 രൂപയും തുടര്‍ന്നുളള 30 കുട്ടികള്‍ക്കു 750 രൂപയുമാണ് സ്‌കോളര്‍ഷിപ്പു തുക.

            എല്‍.പി വിഭാഗത്തില്‍ നിന്ന് 40 പേര്‍ക്ക്  സ്‌കോളര്‍ഷിപ്പു നല്‍കും. ഏറ്റവും കൂടുതല്‍ സ്‌കോര്‍ വാങ്ങുന്ന ആദ്യത്തെ 20 കുട്ടികള്‍ക്കു 1000 രൂപയും തുടര്‍ന്നുളള 20 കുട്ടികള്‍ക്കു 750 രൂപയുമാണ് സ്‌കോളര്‍ഷിപ്പു തുകയായി നല്‍കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായി അഭിരുചി പരീക്ഷയും ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ തുടര്‍പരിശീലനവും നല്‍കും.

വിശദ വിവരങ്ങള്‍ക്ക് 9846568248,  8547064664 നമ്പറുകളില്‍ ബന്ധപ്പടുക

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു എല്ലാവരുടേയും സഹകരണം അഭ്യര്‍ഥിക്കുന്നു.

                                                                                             വിശ്വസ്തതയോടെ,

ഡോ.കെ.ടി.ജലീല്‍, (തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി)
ചെയര്‍മാന്‍, എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി

സി.പി കുഞ്ഞിമൂസ (ചെയര്‍മാന്‍, പുറത്തൂര്‍ ഗവ. യു.പി സ്‌കൂള്‍ വെല്‍ഫയര്‍ കമ്മറ്റി)
വൈസ് ചെയര്‍മാന്‍, എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി

കെ ഉമ്മര്‍ (പ്രസിഡന്റ്, പി.ടി.എ, ഗവ.യൂ പി സ്‌കൂള്‍, പുറത്തൂര്‍)
കണ്‍വീനര്‍, എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി

പി. എ. സുഷമാദേവി (പ്രധാനധ്യാപിക,ഗവ.യൂ പി സ്‌കൂള്‍, പുറത്തൂര്‍)