Thursday 23 October 2014

ലോകം

1. ഇന്ത്യയേയും പാക്കിസ്ഥാനെയും വേര്‍തിരിക്കുന്ന രേഖ?
              റാഡ്‌ ക്ലിഫ്‌ ലൈന്‍
2. നോബല്‍സമ്മാനത്തിന്റെ മൂല്യം അറിയാത്തവരില്ല. 1901ല്‍ ആല്‍ഫ്രഡ്‌ നോബലിന്റെ ചിന്തയില്‍നിന്ന്‌ ഉടലെടുത്ത ഈ ലോകോത്തരബഹുമതി ആറ്‌ മേഖലയിലാണ്‌ നല്‍കിവരുന്നത്‌. എന്നാല്‍ ആരംഭകാലത്ത്‌ അഞ്ചു മേഖലകള്‍ക്കേ നോബല്‍ സമ്മാനം നല്‍കിയിരുന്നുള്ളൂ. പിന്നീട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ട ആറാമത്തെ മേഖല ഏതാണ്‌? 
               - സാമ്പത്തിക ശാസ്‌ത്രം
3. Raise your voice, Not the sea level. 
2014 ലെ ഒരു അന്താരാഷ്ട്രദിനാചരണത്തിന്റെ സന്ദേശവാക്യമാണിത്‌. ഏത്‌ ദിനാചരണത്തോടനുബന്ധിച്ചാണ്‌ ലോകം ഈ സന്ദേശവാക്യം ഉയര്‍ത്തിപ്പിടിച്ചത്‌?
              പരിസ്ഥിതി ദിനം (ജൂണ്‍ 5)
4. 2014ലെ പ്രധാന സംഭവങ്ങളിലൊന്നാണ്‌ ഗസ്സയുടെ മേല്‍ ഇസ്രായേല്‍ നടത്തിയ ഭീകരാക്രമണങ്ങള്‍. ലോകമൊട്ടുക്കും ഇസ്രായേലിനെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇസ്രായേലിന്റെ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടു. നേരത്തേ ഇല്ലാതിരുന്ന ഇസ്രായേല്‍ രാജ്യം ഏതു വര്‍ഷത്തിലാണ്‌ രൂപം കൊണ്ടത്‌?
              1948
5. റോമന്‍ അക്കങ്ങളിലെ ഡി(ഉ) പ്രതിനിധീകരിക്കുന്നത്‌ ഏതു സംഖ്യയെയാണ്‌? 
                     500
6.അടുത്ത കാലത്തായി ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച വൈറല്‍ പനിയുടെ പേരെന്താണ്‌?
                    എബോള
7. വരികള്‍ ഇല്ലാതെ സംഗീതം മാത്രമുള്ള ദേശീയ ഗാനമുള്ള രാജ്യം?
                   സ്‌പെയിന്‍
8. ഒരു ഏഷ്യന്‍ രാജ്യത്തിന്റെ പതാകയില്‍ 3 ഗോപുരങ്ങളോട്‌ കൂടിയ ഒരു ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്‌തിട്ടുണ്ട്‌. ഏതാണീ രാജ്യം?
                കംബോഡിയ
9. സാധാരണ ലോക രാഷ്‌ട്രങ്ങളുടെ പതാകകളെല്ലാം സമചതുരമോ ദീര്‍ഘചതുരമോ ആണ്‌ എന്നാല്‍ ഒരു രാജ്യത്തിന്റെ പതാക ഒന്നിനുമുകളില്‍ മറ്റൊന്നായി 2 ത്രികോണങ്ങള്‍ ചേര്‍ന്ന ആകൃതിയിലാണ്‌ . ഇവയില്‍ ചന്ദ്രനെയും സൂര്യനെയും ചിത്രീകരിച്ചിരിക്കുന്നു. ഏത്‌ രാജ്യത്തിന്റെ പതാകയാണിത്‌?
                    നേപ്പാള്‍
10. അറബിക്കടലിന്റെ റാണി എന്നാണ്‌ കൊച്ചി അറിയപ്പെടുന്നത്‌. എന്നാല്‍ മറ്റൊരു ഏഷ്യന്‍രാജ്യത്തിലെ ഒരു തുറമുഖനഗരത്തിന്റെ പേരും കൊച്ചി എന്നാണ്‌. ഏതാണാ രാജ്യം? 
                        ജപ്പാന്‍




കേരളമെന്നുടെ നാട്‌


1.. ഏഷ്യയിലെ ആദ്യത്തെ യുദ്ധക്കപ്പല്‍ രൂപകല്‍പ്പന കേന്ദ്രത്തിന്‌ കേരളത്തില്‍ തറക്കല്ലിട്ടു. ഏതു ജില്ലയിലാണ്‌ നിര്‍ദേശ്‌ എന്നു പേരുള്ള ഈ കേന്ദ്രം വരുന്നത്‌?
               കോഴിക്കോട്‌
2. കേരളത്തിലെ വന്യജീവി സങ്കേതങ്ങളില്‍ നഗരപ്രദേശത്ത്‌ സ്ഥിതി ചെയ്യുന്ന ഏക പക്ഷി സങ്കേതം?
                 മംഗളവനം
3. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ?
               ക്ലിഫ്‌ ഹൗസ്‌
4. ഇന്ത്യയിലെ അറിയപ്പെടുന്ന പക്ഷിശാസ്‌ത്രജ്ഞരില്‍ ഒരാളാണ്‌ മലയാളിയായ ഇന്ദുചൂഡന്‍. ഇന്ദുചൂഡന്‍ എന്നത്‌ അദ്ദേഹത്തിന്റെ അപരനാമമാണ്‌. ഏതാണ്‌ അദ്ദേഹത്തിന്റെ ശരിയായ പേര്‌ ? 
                  കെ.കെ നീലകണ്‌ഠന്‍
4. കേരളത്തിലെ മോശമായ ജാതിവ്യവസ്ഥ കണ്ടാണ്‌ സ്വാമി വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണ്‌ എന്നു പറഞ്ഞത്‌. 1893ല്‍ ജന്മിത്വത്തെ എതിര്‍ക്കാനും താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ സഞ്ചാരസ്വാതന്ത്ര്യം ലഭിക്കുന്നതിനും വേണ്ടി കേരളത്തില്‍ നടന്ന പ്രസിദ്ധമായ ഒരു സമരമുറയാണ്‌ വില്ലുവണ്ടി യാത്ര. ഈ സമരത്തിന്‌ നേതൃത്വം നല്‍കിയ പരിഷ്‌കര്‍ത്താവ്‌ ആരാണ്‌?
                 അയ്യങ്കാളി
5. 1924ല്‍ കോഴിക്കോടുനിന്ന്‌ പ്രസിദ്ധീകരണം ആരംഭിച്ച അല്‍ അമീന്‍ പത്രത്തിന്റെ പത്രാധിപര്‍ ആരായിരുന്നു? 
                മുഹമ്മദ്‌ അബ്ദുറഹ്‌മാന്‍ സാഹിബ്‌
6. മലബാര്‍ സമരവുമായി ബന്ധപ്പെട്ട വാഗണ്‍ട്രാജഡി നടന്നത്‌ 1921 നവംബര്‍ പത്തിനാണ്‌. സമരപോരാളികളെ ഒരു വാഗണില്‍ കുത്തിനിറച്ച്‌ കൊണ്ടുപോകുമ്പോള്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ചത്‌ 67 ജീവനുകളാണ്‌. തിരൂരില്‍നിന്ന്‌ എങ്ങോട്ട്‌ കൊണ്ടുപോകുമ്പോഴാണ്‌ ഈ ദുരന്തമുണ്ടായത്‌? 
               പോത്തനൂര്‍
7. താനൂര്‍ കടപ്പുറത്ത്‌ വച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെടുകയും ബ്രിട്ടീഷുകാര്‍ക്കെതിരെ ജപ്പാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്ന്‌ പറഞ്ഞ്‌ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊല്ലുകയും ചെയ്‌ത മലയാളി സ്വാതന്ത്ര്യസമരസേനാനി യുടെ ജീവിതത്തെ ആസ്‌പദമാക്കി അടുത്തിടെ ഒരു മലയാളസിനിമ പുറത്തിറങ്ങി. സിനിമയുടെ പേര്‌ 1943 സെപ്‌തംബര്‍ 10 എന്നാണ്‌. കേരള ഭഗത്സിംഗ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ആ ധീരരക്തസാക്ഷി ആരാണ്‌? 
                വക്കം അബ്‌ദുല്‍ ഖാദര്‍
8. 2015 ഏപ്രിലോടെ കേരളത്തിലെ 15 നും 50 നുമിടയില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ കോഴ്‌സിലൂടെ പ്രാഥമിക വിദ്യാഭ്യാസം നല്‌കുന്ന പദ്ധതിക്ക്‌ കേരളസര്‍ക്കാര്‍ രൂപം നല്‍കി. എന്തു പേരിലാണിത്‌ അറിയപ്പെടുന്നത്‌?
                - ഉത്തരം: അതുല്യം
9.കേരളത്തില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന പുതിയ സുരക്ഷാ പദ്ധതിയുടെ പേരെന്ത്‌?
               നിര്‍ഭയകേരളം സുരക്ഷിത കേരളം
10. കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള തോട്ടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ശേഖരം നിര്‍വീര്യമാക്കാനായി നടത്തിയ ദൗത്യം എന്തുപേരിലാണ്‌ അറിയപ്പെടുന്നത്‌?
                ഓപ്പറേഷന്‍ ബ്ലോസം സ്‌പ്രിംങ്ങ്‌
11. കേരളത്തിലെ മുഴുവന്‍ കാന്‍സര്‍ രോഗികള്‍ക്കും സ്വകാര്യ പങ്കാളിത്തത്തോടെ കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ പദ്ധതിയുടെ പേരെന്ത്‌?
                സുകൃതം
12. കേരളസാക്ഷരതാമിഷന്റെ പുതിയ പേര്‌? 
               ലീപ്‌ കേരള മിഷന്‍

കായികം



1.. അംഗവൈകല്യം വന്നവര്‍ക്ക്‌ വേണ്ടി നടത്തുന്ന ഒളിമ്പിക്‌സ്‌ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌?
                     പാരാലിംബിക്‌സ്‌
2. ഇരുപതാമത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ 2014 ജൂലൈ-ഓഗസ്‌റ്റ്‌ മാസങ്ങളില്‍ ഗ്ലാസ്‌ഗോയില്‍ വെച്ച്‌ നടന്നു. ഇന്ത്യക്ക്‌ അഞ്ചാംസ്ഥാനം ലഭിച്ചു. ഗ്ലാസ്‌ഗോ ഏതു രാജ്യത്തിലെ പട്ടണമാണ്‌? 
                 സ്‌കോട്‌ലാന്റ്‌
3.അമ്മു എന്ന വേഴാമ്പലാണ്‌ അടുത്ത 2015ല്‍ കേരളത്തില്‍ നടക്കേണ്ട ദേശീയ ഗെയിംസിന്റെ ഭാഗ്യമുദ്ര. എത്രാമത്തെ ദേശീയ ഗെയിംസാണ്‌ കേരളത്തില്‍ നടക്കാനിരിക്കുന്നത്‌?
                      35
4. കേരളത്തില്‍ നടക്കാന്‍ പോകുന്ന ദേശീയ ഗെയിംസിന്റെ ബ്രാന്റ് അംബാസഡര്‍ ആരാണ്‌? 
                 സചിന്‍ ടെണ്ടുല്‍ക്കര്‍
5. പയ്യോളി എശ്‌സ്‌പ്രസ്‌ എന്ന്‌ അറിയപ്പെടുന്ന കായികതാരം ആരാണ്‌? 
               പി.ടി ഉഷ
6. ഇന്ത്യ ആഗസ്റ്റ്‌ 29 ദേശീയകായികദിനമായി ആചരിക്കുന്നത്‌ ആരുടെ ഓര്‍മക്കാണ്‌?
                ധ്യാന്‍ചന്ദ്‌
7. ഒളിമ്പിക്‌സ്‌ വളയങ്ങളില്‍ ഏഷ്യയെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ്‌?
                 മഞ്ഞ
8. ലോകപ്രശസ്‌ത ക്രിക്കറ്റ്‌താരം സചിന്‍ ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയില്‍ കേരളത്തിലുള്ള ഫുട്‌ബാള്‍ ടീം ഏതാണ്‌? 
               കേരള ബ്ലാസ്റ്റേഴ്‌സ്‌
9. വിശ്വനാഥന്‍ ആനന്ദ്‌ ഏതു കായികമല്‍സരത്തിലാണ്‌ പ്രശസ്‌തനായത്‌?
               ചെസ്‌
10. ഇന്ത്യയുടെ ദേശീയ കായിക ഇനം ഏതാണ്‌?
                ഹോക്കി

നമ്മുടെ രാജ്യം

1. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ചിഹ്നമായ ഭോലു ഏതു ജീവിയാണ്‌? 
                 ആന
2.നമ്മുടെ ദേശീയ പതാകക്ക്‌ നടുക്ക്‌ നാവിക നീല നിറത്തില്‍ 24 ആരക്കാലുകള്‍ ഉള്ള അശോകചക്രം ഉണ്ട്‌. അശോകചക്രം മറ്റൊരു പേരില്‍ അറിയപ്പെടുന്നു. ആ പേരെന്താണ്‌?
                  ധര്‍മചക്ര
3. ഇന്ത്യന്‍ മതേതരത്വത്തിനേറ്റ മുറിവുകളിലൊന്നാണ്‌ ഗാന്ധിജിയുടെ വധം. ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക്‌ ഗോഡ്‌സേയെ തൂക്കിക്കൊന്നത്‌ ഏത്‌ ജയിലില്‍ വെച്ച്‌ ?
                   അമ്പാല ജയില്‍
4. 20. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അഞ്ചുവര്‍ഷത്തെ ശുചിത്വപരിപാടിയുടെ പേര്‌?
                   സ്വച്ഛഭാരത്‌
5. ക്വിറ്റ്‌ ഇന്ത്യ വിപ്ലവത്തിന്റെ റാണി എന്നറിയപ്പെടുന്നത്‌?
                   അരുണാ ആസഫലി
6. രണ്ടു തവണ ഇന്ത്യയുടെ ആക്‌ടിംഗ്‌ പ്രധാനമന്ത്രിയായ വ്യക്തി?
                     ഗുല്‍സാരിലാല്‍ നന്ദ
7. പാവങ്ങളുടെ താജ്‌മഹല്‍ എന്ന്‌ അറിയപ്പെടുന്ന നിര്‍മിതി ഏതാണ്‌?
                      ബീബീ കാ മക്‌ബറ
8.പ്രശസ്‌തമായ അജന്ത, എല്ലോറ ഗുഹകള്‍ ഏതു സംസ്ഥാനത്താണ്‌ സ്ഥിതി ചെയ്യുന്നത്‌?
                       മഹാരാഷ്‌ട്ര
9. ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനമായ ഒറീസയുടെ പുതിയ പേര്‌ എന്താണ്‌?
                          ഒഡീഷ
10. തബല, ഹിന്ദുസ്ഥാനി സംഗീതം, ഉറുദു ഭാഷ എന്നിവയുടെ പിതാവായി അംഗീകരിക്കപ്പെടുന്ന വ്യക്തിയെ ഇന്ത്യയുടെ തത്ത എന്നു വിശേഷിപ്പിക്കാറുണ്ട്‌. ആരാണത്‌?
                       അമീര്‍ കുസ്‌റു

Tuesday 21 October 2014

നമ്മുടെ ഇന്ത്യ


1. നമ്മുടെ ഭരണഘടനയുടെ 21 ാം വകുപ്പ്‌ ഭേദഗതിയിലൂടെ 2010 ഏപ്രില്‍ 1 ന്‌ പ്രാബല്യത്തില്‍ വന്ന, കുട്ടികളുമായി ബന്ധപ്പെട്ട നിയമം ഏത്‌?
ഉ: വിദ്യാഭ്യാസ അവകാശ നിയമം
2. ഏഴുദ്വീപുകളുടെ നഗരം എന്ന അപരനാമമുള്ളത്‌ ഏത്‌ ഇന്ത്യന്‍ പട്ടണത്തിന്‌?
മുംബൈ
3. ഇന്ത്യയുടെ രത്‌നം എന്നാണ്‌ മണിപ്പൂര്‍ അറിയപ്പെടുന്നത്‌. എന്നാല്‍ ഇന്ത്യയുടെ കോഹിനൂര്‍ എന്നറിയപ്പെടുന്നത്‌ ഒരു ഭാഷയാണ്‌. ഏതാണാ ഭാഷ?
ഉത്തരം - ഉറുദു ( പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷ ഉറുദു)
4.. ഈ ഉത്‌പന്നം നിര്‍മിച്ച്‌ വിതരണം ചെയ്യാന്‍ ലൈസന്‍സുള്ള ഏക സ്ഥാപനം കര്‍ണാടക ഖാദിഗ്രാമോദ്യോഗ സംഘമാണ്‌. ഏതാണ്‌ ഉത്‌പന്നം?
ഉത്തരം: ഇന്ത്യന്‍ ദേശീയ പതാക
5. മഹല്‍ ഏതു ദേശത്തെ സംസാരഭാഷയാണ്‌? 
ലക്ഷദ്വീപ്‌
6. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാന്‍ കേന്ദ്രഗവണ്‍മെന്റ്‌ ആവിഷ്‌കരിച്ച പദ്ധതി
പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന. 
7. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്‌ ഇന്ത്യ. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണം എന്ന്‌ ജനാധിപത്യം നിര്‍വചിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അന്തസ്സത്ത വോട്ടര്‍മാരായ ജനങ്ങളാണ്‌. ഇന്ത്യയില്‍ വോട്ടേര്‍സ്‌ ദിനം (സമ്മതിദായകരുടെ ദിനം) ആചരിക്കുന്നതെന്നാണ്‌?
ഉത്തരം - ജനുവരി 25
8. ഏറ്റവും കൂടുതല്‍ ദിനപത്രങ്ങള്‍ അച്ചടിക്കുന്ന രാജ്യം?
ഇന്ത്യ
9 .ശ്രീഹരിക്കോട്ട ഏതു സംസ്ഥാനത്താണ്‌?
ആന്ധ്രാപ്രദേശ്‌
10 . ഇന്ത്യന്‍ പ്രസിഡന്റിന്‌ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതാര്‌?
സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌
11. വാഗാ അതിര്‍ത്തി ഏതുസംസ്ഥാനത്താണ്‌?
ഉ: പഞ്ചാബ്‌

12. . യക്ഷഗാനം ഏത്‌ സംസ്ഥാനത്തെ കലാരൂപമാണ്‌?
കര്‍ണാടകം

Monday 13 October 2014

ചോദ്യങ്ങള്‍ എല്ലാ ആഴ്ചയിലും  അന്‍പതെണ്ണം വീതം പ്രസിദ്ധീകരിക്കുന്നതാണ്.