നിര്‍ദേശങ്ങള്‍










തവനൂര്‍, കൊണ്ടോ‍ട്ടി, പൊന്നാനി നിയമസഭ  മണ്ഡലങ്ങളിലെ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി
പുറത്തൂര്‍ ഗവ. യൂ.പി സ്കൂള്‍ പി.ടി.എ നടത്തുന്ന


ആറാമത്
എവറസ്റ്റ് ടാലന്റ് സ്കോളര്‍ഷിപ്പ് പരീക്ഷ
അക്കാദമിക സഹായം-
ഡയറ്റ് മലപ്പുറം
 BRC തിരൂര്‍,എടപ്പാള്‍, പൊന്നാനി, കൊണ്ടോട്ടി, കീഴിശ്ശേരി


ആമുഖം

നിള അറബിക്കടലിലസ്തമിക്കുന്നതിനു സാക്ഷ്യം വഹിക്കുന്ന ഒരു കൊച്ചു ഗ്രാമം
മലപ്പുറം ജില്ലയിലെ പുറത്തൂര്‍
തിരൂര്‍-പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി നിള അതിരിട്ടൊഴുകി പ്രകൃതിസൗന്ദര്യത്തിന്റെ വിസ്മയം തീര്‍ക്കുന്ന ഈ ഗ്രാമത്തിലെ 1300 ഓളം തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് പറത്തൂര്‍ ഗവ. യൂ.പി സ്കൂള്‍.
ജനപങ്കാളിത്തത്തോടെയുളള വിദ്യാലയവികസനപ്രവര്‍ത്തനങ്ങളിലൂടെ ഒട്ടേറെ അംഗീകാരങ്ങള്‍ ഈ വിദ്യാലയം നേടിയിട്ടുണ്ട് .
  • വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പി.ടി.എക്കുളള സംസ്ഥാന അവാര്‍ഡ്,
  • SSA 2016 മാര്‍ച്ചില്‍ നടത്തിയ മികവു മത്സരത്തില്‍ സാമൂഹ്യപങ്കാളിത്തം എന്ന മേഖലയില്‍ ഒന്നാം സ്ഥാനം
  • SSA 2017 മാര്‍ച്ചില്‍ നടത്തിയ ദേശീയ സെമിനാറില്‍ 2 പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിച്ച അപൂര്‍വാവസരം,
  • .ടി @ സ്കൂള്‍ നടത്തിയ 2ഹരിതവിദ്യാലയം റിയാലിറ്റി ഷോകളിലും മികച്ച പങ്കാളിത്തം
  • ജനപങ്കാളിത്തത്തോടെ 9 സ്മാര്‍ട്ടു ക്ലാസ് റൂമുകള്‍
  • 29 ലക്ഷം രൂപ ചിലവില്‍ സ്കൂളിനു പി.ടി. വാങ്ങി ഭൂമി
  • കേരളത്തില്‍ ആദ്യമായി സ്മാര്‍ട്ട് ക്ലാസ് റൂം ആരംഭിച്ച ഗവ. യൂ.പി സ്കൂള്‍
    നേട്ടപ്പട്ടികയിലെ ഇത്തരം അടയാളപ്പെടുത്തലുകളിലൂടെ പൊതുവിദ്യാലയ ശാക്തീകരണ ചിന്തക്കു ശക്തി പകരുകയാണ് പുറത്തൂര്‍ ഗവ.യൂപി സ്കൂള്‍ പി.ടി.എ
2014ല്‍ സ്കൂളിനു സംസ്ഥാനതലത്തില്‍ മികച്ച പി.ടി.എക്കുളള അവാര്‍ഡ് ലഭിച്ച അവസരത്തില്‍ പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമേകുന്നതിനായി, ആരംഭിച്ച പഠനപരിശീലനപദ്ധതിയാണ് എവറസ്റ്റ് ടാലന്റ് സ്കോളര്‍ഷിപ്പ് പദ്ധതി. ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിയും സഥലം എം.എല്‍.എയുമായ ഡോ.കെ.ടി ജലീല്‍ അവര്‍കളുടെ നേതൃത്വത്തില്‍ ബഹു. ഡി.പി.ഐ യുടെ അനുമതിയോടെയാണ് തവനൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പ്രൈമറി    വിദ്യാലയങ്ങളേയും ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കിയിരുന്നത്. 2019-20 വര്‍ഷത്തില്‍ പൊന്നാനി, കൊണ്ടോട്ടി മണ്ഡലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ്. ബഹു.കേരള നിയമസഭ സ്പീക്കര്‍ ശ്രീ. പി ശ്രീരാമകൃഷ്ണന്‍, കൊണ്ടോ‍ട്ടി എം.എല്‍.എ ശ്രീ. ടി.വി ഇബ്രാഹിം എന്നിവര്‍ താല്പര്യമെടുത്താണ് പ്രസ്തുത മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. മലപ്പുറം ഡയറ്റുംതിരൂര്‍,എടപ്പാള്‍, പൊന്നാനി, കൊണ്ടോട്ടി, കീഴിശ്ശേരി ബി.ആര്‍.സികളും പദ്ധതിക്ക് ആവശ്യമായ അക്കാദമിക സഹായം നല്‍കുന്നു.



ഉദ്ദേശ്യങ്ങള്‍
  • പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക,
  • വിദ്യാര്‍ഥികളില്‍ പൊതുവിജ്ഞാനം പ്രാദേശികവിജ്ഞാനം എന്നിവ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക,
  • വിദ്യാര്‍ഥികളെ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുക,
  • വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും സ്വയം പഠന ശേഷികളും വികസിപ്പിക്കുക .
  • പൊതു വിദ്യാലയങ്ങളുടെ അക്കാദമിക ഉള്ളടക്കം മെച്ചപ്പെടുത്തുക



ETS Junior & ETS Senior

3 ,4 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ETS JUNIOR എന്ന പേരിലും, UP വിഭാഗത്തിനു ETS SENIOR എന്ന പേരിലും രണ്ടു പരീക്ഷകളാണു നടത്തുക. എവറസ്റ്റ് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് 2 ഘട്ടങ്ങളുണ്ട്. പ്രാഥമിക മൂല്യനിര്‍ണയവും (Screening test) വര്‍ഷാന്ത മൂല്യനിര്‍ണയവും.


 കുട്ടികളെ തെരഞ്ഞെടുക്കല്‍

പ്രാഥമിക മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങളില്‍ സ്കൂളിലെ മൂന്നു മുതല്‍ 7 വരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും പങ്കെടുപ്പിക്കണം. കുട്ടികള്‍ നടത്തുന്ന പ്രോജക്ടും പ്രിലിമിനറി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കും പരിഗണിച്ചാണ് സ്കോളര്‍ഷിപ്പ് പരീക്ഷക്ക് കുട്ടികളെ കണ്ടെത്തേണ്ടത്.


ഘട്ടം 1

എ പ്പ്രോജക്ട്
കുട്ടികള്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ താഴെ കൊടുത്ത വിഷയങ്ങളില്‍  ഒരു പ്രാജക്ട് ഏറ്റെടുത്തു തയ്യാറാക്കണം
    
  1. എവറസ്റ്റ് ജൂനിയര്‍- ഹരിതഗ്രാമം സുന്ദര ഗ്രാമം 
    പ്രശ്നം-എന്റെ നാട് വളരുകയാണോ? (നാടിനെ അറിയുക)
    എന്റെ നാട് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടിയുടെ ഗ്രാമ പഞ്ചായത്ത്  അല്ലെങ്കില്‍ മുനിസിപ്പാലിറ്റി ആണ്.
    എവറസ്റ്റ് സീനിയര്‍-ഹരിത കേരളം സുന്ദര കേരളം 
    പ്രശ്നം- എന്റെ കേരളത്തിന്റെ ഭാവി ശോഭനമാകുമോ? (പ്രളയ ദുരനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നവകേരള നിര്‍മാണത്തെക്കുറിച്ചുളള ചിന്തകള്‍- പ്രളയദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം)

3 മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും പ്രോജക്ട് ചെയ്യേണ്ടതാണ്.
കുട്ടികള്‍ തയ്യാറാക്കിയ പ്രോജക്ടുകള്‍ മികച്ചത്, ശരാശരി, ശരാശരിക്കു താഴെ എന്നിങ്ങനെ വിലയിരുത്തി സ്കോര്‍ നല്‍കണം
 
  • മികച്ചത് 5 മാര്‍ക്ക്
  • ശരാശരി 3 മാര്‍ക്ക്
  • ശരാശരിക്കു താഴെ 1 മാര്‍ക്ക്
  • തിയ്യതി 2019 ഒക്ടോബര്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ
  • ക്ലാസ് തല പ്രകാശനം ഒക്ടോബര്‍ 31
  • സ്കൂള്‍ തല പ്രകാശനം നവമ്പര്‍ 1 നു വെള്ളി കേരള പ്പിറവി ദിനത്തില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് സ്കൂള്‍ അസംബ്ലിയില്‍ നടത്തുക. മുഴുവന്‍ വിദ്യാര്‍ഥികളും പ്രോജക്ടുകള്‍ തയ്യാറാക്കാന്‍ ശ്രദ്ധിക്കണം.
  •  
  • പ്രോജക്റ്റ് റിപ്പോര്‍ട്ട് -ഘടന

    1 ആകര്‍ഷകമായ കവര്‍പേജ് (വിഷയത്തി

ന്റെ പേര്,പ്രൊജക്റ്റ് ചെയ്യാനെടുത്ത കാലയളവ് ,വിദ്യാലയത്തിന്റെ പേര്,വിദ്യാര്‍ത്ഥിയുടെ പേര് തുടങ്ങിയവ ഇവിടെസൂചിപ്പിയ്ക്കാം.)

  • 2.ആമുഖം ( പ്രോജക്റ്റ് ചെയ്യാനിടയായ സാഹചര്യം,പ്രസക്തി ...തുടങ്ങിയവ  ഇവിടെ സൂചിപ്പിക്കാം)

  • 3.ഉള്ളടക്കം

4.രക്ഷിതാവിന്റെ സാക്ഷ്യപത്രം ( കുട്ടി പ്രോജക്റ്റ്  ചെയ്തത് സ്വന്തം നിലക്കുള്ള അന്വേഷണപ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണെന്നും പ്രോജക്റ്റ്  റിപ്പോര്‍ട്ട് സ്വന്തം കൈപ്പടയിലാണ് എഴുതിയിട്ടുള്ളതെന്നുമുള്ള രക്ഷിതാവിന്‍െറ സാക്ഷ്യപ്പെടുത്തലാണ്  ഇവിടെ വേണ്ടത് )

  • 5.വിഷയം

    ഹരിതഗ്രാമം സുന്ദരഗ്രാമം(ജൂനിയര്‍) ,

  • 6 പ്രശ്നം(ജൂനിയര്‍)എല്‍ പി പ്രശ്നം-എന്റെ നാട് വളരുകയാണോ? (നാടിനെ അറിയുക)
    എന്റെ നാട് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടിയുടെ ഗ്രാമ പഞ്ചായത്ത്  അല്ലെങ്കില്‍ മുനിസിപ്പാലിറ്റി ആണ്.
     സീനിയര്‍ (യു പി)-ഹരിത കേരളം സുന്ദര കേരളം 
    പ്രശ്നം- എന്റെ കേരളത്തിന്റെ ഭാവി ശോഭനമാകുമോ? (പ്രളയ ദുരനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നവകേരള നിര്‍മാണത്തെക്കുറിച്ചുളള ചിന്തകള്‍- പ്രളയദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം)

  • 7.ഊഹം (പ്രശ്നം അനുഭവപ്പെട്ടപ്പോൾ ശാസ് ത്രീയമായ യാതൊരു അന്വേഷണവും കൂടാതെ കുട്ടിയുടെ മനസ്സില്‍ രൂപപ്പെട്ട നിഗമനം അഥവാ ഉത്തരവും അതിനുള്ള കാരണവുമാണ്  ഇവിടെ ചേര്‍ക്കാണ്ടത് )
  • 8.വിവരശേഖരണം( വിവരശേഖരണത്തിന് സര്‍വ്വേ , അഭിമുഖം , വായനാപ്രവര്‍ത്തനങ്ങൾ , ഇ വായന , അന്വേഷണപ്രവര്‍ത്തനങ്ങൾ .... തുടങ്ങിയവ അവലംബ്ബിക്കാവുന്നതാണ്.)വിവരണശേഖരണത്തിന് തെരഞ്ഞെടുക്കാവുന്ന മേഖലകൾ--ഭൂപ്രകൃതി-പരിസ്ഥിതി,ആരോഗ്യം-ശുചിത്വം,മാലിന്യനിര്‍മ്മാര്‍ജനം,കൃഷി,കുടിവെള്ളം,ജലജന്യരോഗങ്ങൾ,വായുമലിനീകരണം,കേരളം നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ,ജീവിതശൈലിരോഗങ്ങൾ,വനവത്കരണം-കാവുകൾ,വിദ്യാഭ്യാസം,സര്‍ക്കാര്‍ സംവിധാനങ്ങൾ,മാനസികാരോഗ്യം...( കുട്ടികൾ വിവരങ്ങൾ ശേഖരിക്കുമ്പോൾ എല്ലാ മേഖലകളും ഉൾപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല.മേഖലകളുടെ തെരഞ്ഞടുപ്പ് കുട്ടികളുടെ ഇഷ്ടാനുസരണമാണ് നടത്തേണ്ടത്.മേഖലകളുടെ എണ്ണം കൂട്ടുകയോ കുറക്കുകയോചെയ്യാവുന്നതാണ്.) എല്‍ പി വിദ്യാര്‍ത്ഥിയും യു പി വിദ്യാര്‍ത്ഥിയും വിവരങ്ങൾ ശേഖരിക്കേണ്ട മേഖലകൾ ഏതാണ്ട് ഒരുപോലെയാണ്.എന്നാല്‍  എല്‍ പി വിദ്യാര്‍ത്ഥി സ്വന്തം ഗ്രാമത്തെ (അതായത് സ്വന്തം പഞ്ചായത്ത്)ആസ്പദമാക്കിയാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്.എന്നാല്‍ യു പി വിദ്യാര്‍ത്ഥിയാകട്ടെ കേരളത്തെ ആസ്പദമാക്കിയും.
  • 9.അപഗ്രഥനവും നിഗമനവും 
  • 10.നിര്‍ദ്ദേശങ്ങൾ ( പ്രശ്നപരിഹരണത്തിന്  കുട്ടിയുടേതായ നിര്‍ദ്ദേശങ്ങൾ ഇവിടെ സമര്‍മിപ്പിക്കുക )
  • 11.അനുബന്ധം( വിവരശേഖരണത്തിന് കുട്ടികൾ ഉപയോഗിച്ച ചോദ്യാവലികൾ,സര്‍വ്വേ
    ചോദ്യാവലികൾ,പഴയ രേഖകൾ ...തുടങ്ങിയവ അനുബന്ധത്തില്‍ ഉൾപ്പെടുത്താവുന്നതാണ് )
  • 12.അവലംബ്ബം( വിവരശേഖരണത്തിന് കുട്ടികൾ അവലംബിച്ച  പുസ്തകങ്ങൾ,രേഖകൾ ... തുടങ്ങിയവയുടെ പേരുകൾ ഇവിടെ സൂചിപ്പിക്കാം )
  • 13.നന്ദി
ബി പ്രാഥമിക മൂല്യനിര്‍ണയ പരീക്ഷ
  • പ്രാഥമിക മൂല്യനിര്‍ണയ പരീക്ഷ 2019 നവമ്പര്‍ 20 ബുധന്‍  2.30നു മണ്ഡലങ്ങളിലെ മുഴുവന്‍ സ്കൂളുകളിലും നടത്തുന്നു.
  • പ്രാഥമിക മൂല്യനിര്‍ണയത്തിന്റെ സമയം 40 മനിറ്റ്.
  • 1 മാര്‍ക്കു വീതമുളള 20 objective type ചോദ്യങ്ങള്‍.
  • ഇതില്‍ 10 ചോദ്യങ്ങള്‍ ബ്ലോഗില്‍ നിന്നായിരിക്കും.
  • പൊതുവിജ്ഞാനത്തിനു പ്രാധാന്യം നല്‍കുന്നതായിരിക്കും ചോദ്യങ്ങള്‍. ഇതിനാവശ്യമായ ചോദ്യപ്പേപ്പറുകള്‍ ബി.ആര്‍. സികള്‍ മുഖേന സ്കൂളുകളിലെത്തിക്കുന്നതാണ്.
പങ്കാളിത്തം
വര്‍ഷാന്ത മൂല്യനിര്‍ണയസ്കോളര്‍ഷിപ്പ് പരീക്ഷക്കു ഒരു ഡിവിഷനു 2 എന്ന കണക്കില്‍ കുട്ടികളെ പങ്കെടുപ്പിക്കാം. ഉദാഹരണത്തിനു ഒരു വിദ്യാലയത്തില്‍ UP വിഭാഗത്തില്‍ 6 ഡിവിഷനുകളുണ്ടെങ്കില്‍ ആ വിദ്യാലയത്തില്‍ നിന്നും ScreeningTestല്‍ മികവു പുലര്‍ത്തുന്ന, പരമാവധി 12 കുട്ടികളെ ETS Senior പരീക്ഷക്കു പങ്കെടുപ്പിക്കാം. 3,4ക്ലാസൂകളിലെ ഡിവിഷനുകള്‍ക്ക് ആനുപാതികമായാണ് ETS Junior പരീക്ഷക്കു കുട്ടികളെ പങ്കെടുപ്പിക്കേണ്ടത്. 3,4ക്ലാസൂകളിലായി 4 ഡിവിഷനുകളുണ്ടെങ്കില്‍ 8 കുട്ടികളെ പങ്കെടുപ്പിക്കാവുന്നതാണ്. ഒരു ഡിവിഷനില്‍ 50 ല്‍ കൂടുതല്‍ കൂട്ടികളുണ്ടെങ്കില്‍ 3 കുട്ടികളെ വീതം പങ്കെടുപ്പിക്കാം. സ്കൂള്‍തലത്തില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങിയവരെയാണു പങ്കെടുപ്പിക്കേണ്ടത്. എല്ലാ ക്ലാസ് ഡിവിഷനുകളില്‍ നിന്നും കുട്ടികള്‍ വേണമെന്നില്ല. Sc വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ ശ്രമിക്കണം.

ഘട്ടം 2

സ്കോളര്‍ഷിപ്പ് പരീക്ഷ -2020 ഫിബ്രൂവരി അവസാന വാരം
സ്കോളര്‍ഷിപ്പ് പരീക്ഷക്കു നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ പ്രധാനധ്യാപിക സാക്ഷ്യപ്പെടുത്തണംഅപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 20.12.2019. അപേക്ഷാ ഫോറം ബ്ലോഗില്‍ ലഭ്യമാണ്. സ്കോളര്‍ഷിപ് പരീക്ഷ 2020 ഫിബ്രൂവരി അവസാനവാരത്തില്‍ നടത്തും. പുറത്തൂര്‍ GHSS, പൊന്നാനി ഏ.വി ഹയര്‍ സെക്കന്ററി സ്കൂള്‍, കൊണ്ടോട്ടി      .............    എന്നിവിടങ്ങളിലായിരിക്കും പരീക്ഷാ സെന്റര്‍.വര്‍ഷാന്തമൂല്യനിര്‍ണയപരീക്ഷയ്ക്ക് വരുന്ന യു.പി വിദ്യാര്‍ത്ഥികൾ പ്രോജക്റ്റുകൾ നിര്‍ബന്ധമായും കൈവശം വയ്ക്കേണ്ടതാണ്.എല്‍പി വിദ്യാര്‍ത്ഥികൾ പ്രോജറ്റുകൾ കൊണ്ടുവരേണ്ടതില്ല.


സിലബസ്
ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷാ വിഷയങ്ങളും കണക്ക്, സാമൂഹ്യശാസ്ത്രം, സയന്‍സ്, പൊതു വിജ്ഞാനം എന്നിവയും പദ്ധതിയിലുല്‍പ്പെടുത്തും. ഭാഷാ വിഷയങ്ങളിലെ ചോദ്യങ്ങള്‍ പാഠപുസ്തക കേന്ദ്രിതമാകില്ല. മറ്റു വിഷയങ്ങളിലെ ചോദ്യങ്ങള്‍ ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം ക്ലാസ് നിലവാരത്തിലും സീനിയര്‍ വിഭാഗത്തില്‍ അഞ്ചാം ക്ലാസ് നിലവാരത്തിലുമുളളതായിരിക്കും.

എവറസ്റ്റ് ബ്ലോഗ്

www.everestscholarship.blogspot.com

എവറസ്റ്റു സ്കോളര്‍ഷിപ്പിനു വേണ്ടി തയ്യാറാക്കിയ ബ്ലോഗിലൂടെ വിദ്യാര്‍ഥികള്‍ക്കു ആവശ്യമായ പരിശീലനം നല്‍കും. www.everestscholarship.blogspot.com എന്നതാണ് ബ്ലോഗിന്റെ വിലാസം. 15 അധ്യായങ്ങളിലായി 150 ചോദ്യങ്ങളാണ് ബ്ലോഗിലുണ്ടാവുക. പ്രാദേശിക വിജ്ഞാനത്തിനും ഏറ്റവും പുതിയ പൊതുവിജ്ഞാനത്തിനും പ്രാധാന്യം നല്‍കുന്നതാണ് ബ്ലോഗ് ചോദ്യങ്ങള്‍. സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ടു ചോദിക്കുന്ന ചോദ്യങ്ങളില്‍ 50% ചോദ്യങ്ങളും, screening testല്‍ 20 ചോദ്യങ്ങളില്‍ 10 ചോദ്യങ്ങളും ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങളില്‍ നിന്നായിരിക്കും.


Weightage to questions

  • പാഠഭാഗത്തു നിന്നു 30% (15 ചോദ്യങ്ങള്‍)
  • പൊതു വിജ്ഞാനം 50% (25 ചോദ്യങ്ങള്‍- ഇതില്‍ 13 എണ്ണം ബ്ലോഗില്‍ നിന്നായിരിക്കും)
  • Mental ability and reasoning 10% (5 ചോദ്യങ്ങള്‍)
  • പ്രാദേശിക വിജ്ഞാനം 10% (5 ചോദ്യങ്ങള്‍)


Type of test
  • Written exam for 50 marks
  • No of questions 50
  • Time 1 hr and 30 minutes ,15 minutes cool of time
  • 1 mark for each question
ഘട്ടം 3
അഭിമുഖം
സ്കോളര്‍ഷിപ്പ് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 70 കുട്ടികളെ കണ്ടെത്തുന്നു. (ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് 30, സീനിയര്‍ 40). യൂ പി വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന 40 വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം അഭിമുഖം നടത്തുന്നു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രോജക്ടും അവരുടെ അവതരണ മികവും അഭിമുഖത്തില്‍ പരിഗണിക്കും. ജൂനിയര്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഭിമുഖമുണ്ടായിരിക്കുന്നതല്ല.

അഭിമുഖം സ്കോര്‍


വ്യക്തിഗത അഭിമുഖം 10
ഗ്രൂപ്പ് ചര്‍ച്ചയിലെ പങ്കാളിത്തം 10
ആകെ 20


സ്കോളര്‍ഷിപ്പ്

അഭിമുഖത്തിന്റെ സ്കോറും സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കും ചേര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് ഗ്രേഡ് നല്‍കുന്നു.
91% -100% A+
Upto 90% A
A+ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍തികള്‍ക്ക് 1000 രൂപയും A ഗ്രേഡ് കിട്ടുന്ന കുട്ടികള്‍ക്ക് 500 രൂപയും സ്കോളര്‍ഷിപ്പ് നല്‍കി ആദരിക്കുന്നു.


Registration

നിശ്ചിത ഫോമിലാണ് രജിസ്ട്രേഷന്‍. 2019 ഡിസംബര്‍10 ആയിരിക്കും രജിസ്ട്രേഷന്റെ അവസാന തിയ്യതി. അപേക്ഷ പ്രധാനധ്യാപിക സാക്ഷ്യപ്പെടുത്തണം. അപേക്ഷാ ഫോം ബ്ലോഗില്‍ നിന്നും ലഭ്യമാണ്.

ചോദ്യപേപ്പര്‍
രഹസ്യ സ്വഭാവവും നിലവാരമുളളതുമാകണം. ഇതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തണം. ഓരോ കുട്ടിക്കും ഓരോ രജിസ്ട്രേഷന്‍ നമ്പറും ഒരു കോഡ് നമ്പറും ഉണ്ടായിരിക്കും. objective type ആയിരിക്കും ചോദ്യങ്ങള്‍.
ചോദ്യപ്പേപ്പര്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടം മലപ്പുറം ഡയറ്റിനും എസ്.എസ്.എക്കുമായിരിക്കും.


എവറസ്റ്റ് സ്കോളര്‍ഷിപ്പ് കലണ്ടര്‍

  • 2019 July 23 Meeting in Kondoty BRC
  • 2019 July 24 Meeting @ Perumbadappu Block office  for Ponnani Sector
  • 2019  Aug 1st week - Organizing committee meeting
  • 2019  Aug Second week - Meeting of SRG Convenors
  • 2019  Oct- 31-   Class Level Project Assembly
  • 2019  Nov 1- School level Project Assembly
  • 2019  Nov 1st week  Question paper workshop
  • 2019  Nov 20  Screening test
  • 2019  Dec 1st week Preparation of final question paper
  • 2019  Dec 20   last date of registration
  • 2020  March 7 Scholarship Test
  • 2020  March 11 Publication of result
  • 2020  March nd week- Viva Voce for UP students




പ്രവര്‍ത്തനങ്ങള്‍
പ്രചരണം
രക്ഷിതാക്കളേയും വിദ്യാര്‍ഥികളേയും ബോധവത്കരിക്കല്‍
പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍
ആവശ്യമായ സാമഗ്രികള്‍ തയ്യാറാക്കല്‍.
അധ്യാപകര്‍ക്ക് പരിശീലനം
ബ്ലോഗ് തയ്യാറാക്കല്‍, ബ്ലോഗിലൂടെ പരിശീലനം
പരീക്ഷാ നടത്തിപ്പ്
അവാര്‍ഡ് ദാനം
തുടര്‍ പ്രവര്‍ത്തനങ്ങള്‍


എവറസ്റ്റ് ക്ലബ്ബ്
എവറസ്റ്റ് സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളേയും LSS. USS ജേതാക്കളായ  വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി സ്കൂള്‍തലത്തിലും പഞ്ചായത്ത് തലത്തിലും എവറസ്റ്റ് ക്ലബ്ബ് എന്ന പേരില്‍ കൂട്ടായ്മകളുണ്ടാക്കി തുടര്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ചുമതല ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കാവുന്നതാണ്.


എവറസ്റ്റ് അംബാസിഡര്‍മാര്‍

മുന്‍വര്‍ഷങ്ങളില്‍ എവറസ്റ്റ് സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെ പദ്ധതിയുടെ അംബാസിഡര്‍മാരോ സ്കൂള്‍ കോര്‍ഡിനേറ്റര്‍മാരോ ആയി നിയമിക്കാവുന്നതാണ്ഒരു വിഭാഗത്തില്‍ കഴിഞ്ഞ വര്‍ങ്ങളില്‍ സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെ അതേ വിഭാഗത്തില്‍ പിന്നീട് പരിഗണിക്കരുത്മുമ്പ് ജൂനിയര്‍ വിഭാഗത്തില്‍ സ്കോളര്‍ഷിപ്പ് നേടിയവര്‍ക്ക് ഈ വര്‍ഷം സീനിയര്‍ വിഭാഗത്തില്‍ പങ്കെടുക്കാവുന്നതാണ്ഇത്തരം വിദ്യാര്‍ഥികളെ എവറസ്റ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ച് സ്കൂളുകള്‍ക്ക് സ്വന്തമായി സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്കൂടുതല്‍ കുട്ടികള്‍ക്കു അംഗീകാരം ലഭ്യമാക്കുന്നതിനും സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ദേശ്യങ്ങളോടു നീതി പുലര്‍ത്തുന്നതിനുമാണ് ഇത്തരത്തലൊരു തീരുമാനം



അവാര്‍ഡ് ദാനം
മണ്ഡലം തലത്തിലുളള സംഘാടകസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് അവസാന വാരം അവാര്‍ഡ് ദാന ചടങ്ങ് നടത്തേണ്ടതാണ്.


എവറസ്റ്റ് സ്കോളര്‍ഷിപ്പ് തുക സ്പോണ്‍സര്‍ ചെയ്യുന്നത്

തവനൂര്‍- പുറത്തൂര്‍ എന്റെ ഗ്രാമം വാട്സ് അപ്പ് കൂട്ടായ്മ
പൊന്നാനി- jCI Indian Senior Chamber പൊന്നാനി
കൊണ്ടോട്ടി- മുഹമ്മദ് റഫീഖ് നെന്തൊലി


ഉപദേശകസമിതി

ചെയര്‍മാന്‍;          ഡോ.കെ.ടി ജലീല്‍ MLA (ഉന്നത വിദ്യാഭ്യാസ നൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി)
വൈ. ചെയര്‍മാന്‍:   സ്ഥലം എം.എല്‍.എ മാര്‍
                           ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍
                           സി.പി കുഞ്ഞിമൂസ, (ലോക കേരള സഭ അംഗം, 
                                                       വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍, GUPS പുറത്തൂര്‍)
കണ്‍വീനര്‍ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍,(പ്രിന്‍സിപ്പല്‍ഡയറ്റ് മലപ്പുറം)
അംഗങ്ങള്‍
മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത്  അധ്യക്ഷന്‍മാര്‍
എ ഇ ഒ, തിരൂര്‍, എടപ്പാള്‍, പൊന്നാനി, കൊണ്ടോട്ടി, കീഴിശ്ശേരി
BPO തിരൂര്‍, എടപ്പാള്‍, പൊന്നാനി, കൊണ്ടോട്ടി, കീഴിശ്ശേരി ബി ആര്‍ സികള്‍ 
അക്കാദമിക് കോര്‍ഡിനേറ്റര്‍, (ഡയറ്റ് ഫാക്കല്‍റ്റി) തിരൂര്‍എടപ്പാള്‍, പൊന്നാനി, കൊണ്ടോട്ടി, കീഴിശ്ശേരി ബി ആര്‍ സികള്‍ 
HM ഫോറം കണ്‍വീനര്‍മാര്‍
മണ്ഡലം തല സംഘാടക സമിതി
ചെയര്‍മാന്‍-എം.എല്‍.എ

വൈസ് ചെയര്‍മാന്‍- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍
                            
കണ്‍വീനര്‍-തെരഞ്ഞെടുക്കപ്പെടുന്ന ഏ.ഇ.ഒ
കോര്‍ഡിനേറ്റര്‍ - എവറസ്റ്റ് കേന്ദ്രമായി തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളിലെ പ്രധാനധ്യാപകന്‍
അംഗങ്ങള്‍
മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍
എവറസ്റ്റ് കേന്ദ്രമായി തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളിലെ വാര്‍ഡ് മെമ്പര്‍
ഡയറ്റ് ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍
ഏ.ഇ.ഒ (ഒന്നിലധികമുണ്ടെങ്കില്‍)
ബി ആര്‍ സി പ്രതിനിധികള്‍ 4
അധ്യാപക സംഘടന പ്രതിനിധികള്‍
എം.എല്‍.എ യുടെ പി.എ 
HM ഫോറം കണ്‍വീനര്‍മാര്‍
സ്കോളര്‍ഷിപ്പ് തുക സ്പോണ്‍സര്‍ ചെയ്യുന്ന ഏജന്‍സികളുടെ/ വ്യക്തികളുടെ പ്രതിനിധികള്‍
തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളിലെ പി.ടി.എ ഭാരവാഹികള്‍
ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാര്‍
തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളിലെ SRG കണ്‍വീനര്‍മാര്‍
വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ 2



നിര്‍വാഹകസമിതി 
ചെയര്‍മാന്‍-കെ.ഉമ്മര്‍ (പ്രസി. പി.ടി., GUPS പുറത്തൂര്‍)
വൈസ് ചെയര്‍മാന്‍ ടി കുഞ്ഞികൃഷ്ണന്‍ (ചെയര്‍മാന്‍. അക്കാദമിക് കൗണ്‍സില്‍ GUPS പുറത്തൂര്‍)
കണ്‍വീനര്‍-പി.എ സുഷമാദേവി ( പ്രധാനധ്യാപിക, GUPS പുറത്തൂര്‍)
അംഗങ്ങള്‍
ഡയറ്റ് - ബി ആര്‍ സി പ്രതിനിധികള്‍ 4

സദക് നാലകത്ത് (SMC ചെയര്‍മാന്‍, GUPS പുറത്തൂര്‍)
HM ഫോറം കണ്‍വീനര്‍
പ്രധാനധ്യാപക പ്രതിനിധികള്‍ 2
സംഘടനാ പ്രതിനിധികള്‍
വിദ്യാഭ്യാസ പ്രവര്‍ത്തകര്‍
പുറത്തൂര്‍ എന്റെ ഗ്രാമം വാട്സ് അപ്പ് കൂട്ടായ്മ പ്രതിനിധി 1
ഷാജി കുമ്മില്‍ (SRG കണ്‍വീനര്‍, GUPS പുറത്തൂര്‍ )
ടി പി മുഹമ്മദ് മുസ്തഫ (GUPS പുറത്തൂര്‍ )
ബാവ ചേന്നര (GUPS പുറത്തൂര്‍ )
സുഭാഷ് ചമ്രവട്ടം (GUPS പുറത്തൂര്‍ )


കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക 9846568248, 9645690777, 9847760751
















5 comments:

  1. When will u publish the result of the exam conducted on 26/03/2016

    ReplyDelete
  2. Please publish answer key of the exam conducted on 01/04/2017.

    ReplyDelete
  3. When will you publish the rank list.

    ReplyDelete
  4. മാർക്ക് പ്രസിദ്ധപ്പെടുത്തിയാൽ ഉപകാരപ്രദമായിരുന്നു.

    ReplyDelete