Thursday 20 November 2014

                  ജന്തുലോകം
1. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം ഏതാണ്‌?
             ഒട്ടകം
2. 
നീലവിപ്ലവം എന്നു വിശേഷിപ്പിക്കുന്നത്‌ ഏതു ജീവിയുടെ ഉല്‍പാദനത്തെയാണ്‌?
              മല്‍സ്യം
3. മൃഗങ്ങളിലെ എഞ്ചിനീയര്‍ എന്നറിയപ്പെടുന്ന മൃഗം ഏതാണ്‌?
               ബീവര്‍
4. വിരലില്ലെങ്കിലും നഖമുള്ള ഒരു മൃഗമുണ്ട്‌. ഏതാണത്‌?
                 ആന
5. പക്ഷികളെക്കുറിച്ചുള്ള പഠനത്തിന്‌ പറയുന്ന പേരെന്ത്‌?
              ഓര്‍ണിത്തോളജി
6. Ant എന്നാല്‍ ഉറുമ്പ്‌ ആണ്‌. Lion എന്നാല്‍ സിംഹമാണ്‌. Antlion ഏതു ജീവിയുടെ ഇംഗ്ലീഷ്‌ നാമമാണ്‌?
              കുഴിയാന
7. ഏറ്റവും നീളമുള്ള കഴുത്ത്‌ ഏതു മൃഗത്തിനാണ്‌?
             ജിറാഫ്‌
8.
സമാധാനത്തിന്റെ പ്രതീകമായ പക്ഷി ഏതാണ്‌?
             പ്രാവ്‌
9. മണ്ണിരകളുടെ (ഞാഞ്ഞൂള്‍) ശ്വസനാവയവം ഏതാണ്‌?
             ത്വക്ക്‌
10. കൊതുകിന്റെ ലാര്‍വകളെ നശിപ്പിക്കാനായി ജലാശയങ്ങളില്‍ വളര്‍ത്തുന്ന മല്‍സ്യം ഏത്‌?
              ഗപ്പി
11. ഇന്ത്യയുടെ ദേശീയമൃഗം ഏതാണ്‌?
          കടുവ
12. ഇന്ത്യയുടെ ദേശീയപക്ഷി ഏതാണ്‌?
          മയില്‍
13. ചാണകത്തില്‍നിന്ന്‌ ഉല്‍പാദിപ്പിക്കുന്ന വാതകം ഏത്‌?
            മീഥേന്‍
14. നമ്മുടെ സംസ്ഥാനപക്ഷി ഏത്‌?
            മലമുഴക്കി വേഴാമ്പല്‍
15. നമ്മുടെ സംസ്ഥാനമൃഗം ഏത്‌?
            ആന

No comments:

Post a Comment