Thursday 20 November 2014


                            നമ്മുടെ ചുറ്റുവട്ടം (തിരൂര്‍)
1. തിരൂര്‍ താലൂക്ക്‌ ഏത്‌ പാര്‍ലമെന്റ്‌ മണ്ഡലത്തിലാണ്‌ ഉള്‍പ്പെടുന്നത്‌?
             പൊന്നാനി
2. തിരൂരിലുള്ള വാഗണ്‍ ട്രാജഡി സ്‌മാരകം ഏതു വര്‍ഷത്തെ മലബാര്‍ പോരാട്ടവുമായി ബന്ധപ്പെട്ടതാണ്‌?
               1921
3. കേരളത്തിലെ ആദ്യത്തെ റെയില്‍പാത ഏതായിരുന്നു?
             ബേപ്പൂര്‍_തിരൂര്‍
4.   12 വര്‍ഷത്തിലൊരിക്കല്‍ മാമാങ്കം നടന്നിരുന്നത്‌ എവിടെയായിരുന്നു?
              തിരുനാവായ
5. തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചന്‍പറമ്പില്‍ തുഞ്ചന്‍ ഉല്‍സവം നടക്കാറുള്ളത്‌ ഏതു മാസമാണ്‌?
              എല്ലാ ഫെബ്രുവരിയിലെയും ആദ്യ ആഴ്‌ച
6. തിരൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാല?
              തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല
7. മഹാകവി വള്ളത്തോളിന്റെ ജന്മദേശം?
                ചേന്നര
8. ചമ്രവട്ടം പാലം ഏതെല്ലാം താലൂക്കുകളെ ബന്ധിപ്പിക്കുന്നു?
               തിരൂര്‍, പൊന്നാനി
9. തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം എന്നത്‌ സി.രാധാകൃഷ്‌ണന്റെ നോവലാണ്‌. ആരെപ്പറ്റിയുള്ളതാണ്‌ ഈ നോവല്‍?
               തുഞ്ചത്തെഴുത്തച്ഛന്‍
10. ഭാരതപ്പുഴ എവിടെവെച്ചാണ്‌ അറബിക്കടലുമായി ചേരുന്നത്‌?
              പൊന്നാനി
11. തിരൂര്‍ താലൂക്കിന്റെ പടിഞ്ഞാറ്‌ അതിര്‌ ഏത്‌?
             അറബിക്കടല്‍

No comments:

Post a Comment