Monday 2 February 2015

എവറസ്‌റ്റ്‌ ടാലന്റ്‌ സ്‌കോളര്‍ഷിപ്പ്‌ പ്രോഗ്രാം-2014-15
(തിരൂര്‍ ഡയറ്റിന്റെയും ബി.ആര്‍.സിയുടെയും സഹകരണത്തോടെ പുറത്തൂര്‍ ഗവ.യു.പി സ്‌കൂള്‍ പി.ടി.എ നടപ്പിലാക്കുന്ന ജനകീയ പൊതുവിദ്യാലയശാക്തീകരണപദ്ധതി)

മാര്‍ച്ച്‌ ഒന്നിന്‌ ആലത്തിയൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ 13 ചോദ്യങ്ങള്‍ ബ്ലോഗ്‌ ചോദ്യങ്ങളില്‍ (സെറ്റ്‌ 1, സെറ്റ്‌ 2 )നിന്നുള്ളവയായിരിക്കും.

(എല്‍.പി വിഭാഗം കുട്ടികളോട്‌ ചുരുക്കെഴുത്തുകള്‍ എന്ന ഭാഗത്തുനിന്ന്‌ ചോദ്യങ്ങള്‍ ചോദിക്കുന്നതല്ല.)


                                                സെറ്റ്‌ 2 ചോദ്യങ്ങള്‍


1. സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോള്‍ ഗാന്ധിജി ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. എവിടെയായിരുന്നു അദ്ദേഹം?
ഉത്തരം: നവഖാലി
2. 'മനുഷ്യന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഭൂമിക്കു കഴിയും. എന്നാല്‍ അത്യാഗ്രഹം നിറവേറ്റാന്‍ അതിനു കഴിയില്ല.' പ്രസിദ്ധമായ ഈ വാക്കുകള്‍ ആരുടേതാണ്‌?
മഹാത്മാഗാന്ധി
3. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട്‌ ഐക്യരാഷ്ട്രസഭ എന്തു പേരിലാണ്‌ ആചരിക്കുന്നത്‌? 
അഹിംസാദിനം
4. മഹാത്മാഗാന്ധി വധിക്കപ്പെട്ട ജനുവരി 30 ഇന്ത്യ എന്തു പേരിലാണ്‌ ആചരിക്കുന്നത്‌?
ദേശീയ രക്തസാക്ഷിദിനം
5. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഏതു ഭാഷയിലാണ്‌ ആദ്യം രചിച്ചത്‌?
ഗുജറാത്തി
6. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം ഏതാണ്‌?
ഗുജറാത്തിലെ പോര്‍ബന്തര്‍
7. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ ഇന്ത്യയില്‍ വന്നതിനുശേഷം നടത്തിയ ആദ്യത്തെ സത്യാഗ്രഹം ഏതായിരുന്നു?
1917ല്‍ ബീഹാറിലെ ചമ്പാരന്‍ സത്യാഗ്രഹം
8. ഗാന്ധിജി എത്ര തവണ കേരളത്തില്‍ വന്നിട്ടുണ്ട്‌?
5
9. ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്നു വിളിച്ചത്‌ ഒരു കവിയാണ്‌. ആരാണദ്ദേഹം?
രവീന്ദ്രനാഥ ടാഗോര്‍
10. ഗാന്ധിജി നേതൃത്വം നല്‍കിയ ദണ്ഡിയാത്ര ചിത്രീകരിച്ചിരിക്കുന്നത്‌ ഏത്‌ ഇന്ത്യന്‍ കറന്‍സിയിലാണ്‌?
500 രൂപ
11. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്‌?
ഗോപാലകൃഷ്‌ണ ഗോഖലെ
12. മഹാത്മാഗാന്ധിയെ നാഥുറാം വിനായക്‌ ഗോഡ്‌സെ വെടിവെച്ചു കൊന്നത്‌ ഏതു ദിവസമായിരുന്നു?
1948 ജനുവരി 30
13. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന്‌ അറിയപ്പെടുന്നത്‌ ആരാണ്‌?
സി.രാജഗോപാലാചാരി
14. കേരളത്തിലെ വടകരയില്‍ ഗാന്ധിജിയുടെ പ്രസംഗം കേട്ട ആവേശത്തില്‍ തന്റെ സ്വര്‍ണാഭരണങ്ങള്‍ ഊരി സംഭാവന ചെയ്‌ത പെണ്‍കുട്ടി പിന്നീട്‌ അധ്യാപികയായി. പ്രശസ്‌തയായ ഈ വനിത ആരാണ്‌?
കൗമുദി ടീച്ചര്‍
15. ഗാന്ധിജി തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്ഥാപിച്ച ആശ്രമത്തിന്റെ പേര്‌ എന്ത്‌?
സബര്‍മതി ആശ്രമം
16. ഗാന്ധിജിയാണ്‌ നമ്മുടെ രാഷ്‌്‌ട്രപിതാവ്‌. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ്‌ എന്നു വിശേഷിപ്പിച്ചത്‌ ആരാണ്‌?
സുഭാഷ്‌ ചന്ദ്ര ബോസ്‌
17. ഏതു രാജകുമാരനെ പാടിയുറക്കാനാണ്‌ കവിയായ ഇരയിമ്മന്‍ തമ്പി 'ഓമനത്തിങ്കള്‍ക്കിടാവോ' എന്ന പ്രശസ്‌തമായ താരാട്ടുപാട്ട്‌ രചിച്ചത്‌?
സ്വാതിതിരുനാള്‍
18. രണ്ട്‌ ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരന്‍ ?
എ.ആര്‍ റഹ്‌മാന്‍
19. ഓട്ടന്‍തുള്ളല്‍ എന്ന കലാരൂപത്തിന്‌ രൂപം നല്‍കിയ മലയാളകവിയാര്‌?
കുഞ്ചന്‍നമ്പ്യാര്‍
20. വിവിധ കലകള്‍ പഠിപ്പിക്കുന്ന കേരളകലാമണ്‌ഡലം സ്ഥാപിച്ച കവിയാര്‌?
വള്ളത്തോള്‍ നാരായണമേനോന്‍
21. മലയാളത്തിലെ ആദ്യത്തെ സിനിമയായ 'വിഗതകുമാരന്‍' സംവിധാനം ചെയ്‌തത്‌ ആര്‌?
ജെ.സി. ഡാനിയേല്‍
22. ' അടുക്കളയില്‍നിന്ന്‌ അരങ്ങത്തേക്ക്‌' എന്ന പ്രശസ്‌തമായ നാടകം രചിച്ചത്‌ ആര്‌?
വി.ടി ഭട്ടതിരിപ്പാട്‌
23. ഭരതനാട്യം ഏതു സംസ്ഥാനത്തിലെ നൃത്തരൂപമാണ്‌?
തമിഴ്‌നാട്‌
24. ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയ ഒരേയൊരു മലയാളി ആര്‌?
റസൂല്‍ പൂക്കുട്ടി
25. ഞരളത്ത്‌ രാമപ്പൊതുവാള്‍ ഏതു വാദ്യകലയിലാണ്‌ പ്രശസ്‌തനായത്‌?
ഇടയ്‌ക്ക
26. ഏതു മരത്തിന്റെ തടിയാണ്‌ ചെണ്ടയുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നത്‌?
പ്ലാവ്‌
27. ലോകത്തിന്റെ ഏറ്റവും പ്രാചീനമായ പൈതൃകസമ്പത്ത്‌ എന്ന്‌ യുനെസ്‌കോ വിശേഷിപ്പിച്ച കേരളകലാരൂപം ഏത്‌?
കൂടിയാട്ടം
28. കേരളത്തില്‍ ഏതു ജില്ലയിലാണ്‌ യക്ഷഗാനം പ്രചാരത്തിലുള്ളത്‌?
കാസര്‍കോട്‌
29. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ ഏതാണ്‌?
ബാലന്‍
30. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ കുച്ചിപ്പുടി. ഈ കല രൂപം കൊത്‌ ഏതു സംസ്ഥാനത്താണ്‌?
ഉത്തരം: ആന്ധ്രപ്രദേശ്‌
31. കര്‍ണാടകസംഗീതത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നതാര്‌?
പുരന്ദരദാസര്‍
32. ഹിന്ദുസ്ഥാനിസംഗീതത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആര്‌? 
അമീര്‍ഖുസ്‌റു
33. ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത്‌ നിലവില്‍ വന്ന ആസൂത്രണകമ്മീഷന്റെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുവാന്‍ തീരുമാനിച്ചു. പകരം വരുന്ന സംവിധാനത്തിന്റെ പേരെന്താണ്‌? 
ഉത്തരം - നീതി ആയോഗ്‌
34. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാബഹുമതിയാണ്‌ ദാദാ സാഹെബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌. 2014ലെ ഫാല്‍ക്കെ അവാര്‍ഡ്‌ നേടിയത്‌ ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയ ഇന്ത്യന്‍ കവിയാണ്‌. അദ്ദേഹത്തിന്റെ പേരെന്ത്‌? 
ഉത്തരം - ഗുല്‍സാര്‍
35. ഇന്ത്യയിലെ ആദ്യത്തെ കടല്‍പ്പാലത്തിന്‌ 100 വയസ്സ്‌ പൂര്‍ത്തിയായ വര്‍ഷമായിരുന്നു 2014. തമിഴ്‌ നാട്ടിലെ രാമേശ്വരം ദ്വീപിനെ ഇന്ത്യാ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന ഈ പാലം ഇന്ത്യയിലെ രണ്ടാമത്തെ നീളമേറിയ കടല്‍പ്പാലമാണ്‌. ഈ പാലം അറിയപ്പെടുന്നത്‌ എന്തു പേരിലാണ്‌?
ഉത്തരം - പാമ്പന്‍പാലം
36. വണ്‍ പാര്‍ട്ട്‌ വിമണ്‍ (അര്‍ദ്ധ നാരീശ്വരന്‍) എന്ന നോവല്‍ രചിച്ചതിനു ശേഷമുണ്ടായ വിവാദത്തെയും കോലാഹലത്തെയും തുടര്‍ന്ന്‌ തന്നെയിനി സാഹിത്യകാരനായി ആരും പരിഗണിക്കേണ്ടതില്ലെന്ന്‌ പറഞ്ഞ്‌ സ്വയം സാഹിത്യകാരപ്പട്ടം വലിച്ചെറിഞ്ഞ ഒരു തമിഴ്‌ സാഹിത്യകാരനെ കുറിച്ച്‌ നാം പത്രത്തില്‍ വായിച്ചിരിക്കും. ആരാണദ്ദേഹം? 
പെരമാള്‍ മുരുകന്‍
37. വിമാനത്തിന്‌ എന്തെങ്കിലും അപകടം പറ്റിയാല്‍ അപകടകാരണത്തെക്കുറിച്ച്‌ വ്യക്തമായ വിവരം നല്‍കുന്ന ഭാഗമാണ്‌ ബ്ലാക്ക്‌ ബോക്‌സ്‌. ബ്ലാക്ക്‌ ബോക്‌സിന്റെ നിറമെന്താണ്‌?
ഉത്തരം: ഓറഞ്ച്‌
38. നമ്മുടെ ശരീരത്തിന്റെ പുറംഭാഗത്ത്‌ ഏറ്റവും വലിയ അവയവം ത്വക്ക്‌ ആണ്‌. എന്നാല്‍ ശരീരത്തിനുള്ളിലെ അവയവങ്ങളില്‍ ഏറ്റവും വലുത്‌ ഏതാണ്‌? 
ഉത്തരം: കരള്‍ 
39. വെള്ളനിറം ശാന്തിയുടെ പ്രതീകമാണ്‌. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറമേത്‌?
ഉത്തരം: പച്ച
40. തീരസംരക്ഷണം, ജൈവ ആവാസ വ്യവസ്ഥ എന്നിവയുമായി വളരെയധികം ബന്ധപ്പെട്ട ഒരു ചെടിയുടെ സംരക്ഷണത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പൊതുപ്രവര്‍ത്തകനാണ്‌ കല്ലേല്‍ പൊക്കുടന്‍. ഏതു ചെടിയുടെ സംരക്ഷണത്തിനാണ്‌ അദ്ദേഹം പ്രവര്‍ത്തിക്കുന്നത്‌? 
ഉത്തരം: കണ്ടല്‍ 
41. ആനമലയില്‍നിന്ന്‌ ഉല്‍ഭവിച്ച്‌ തമിഴ്‌നാട്ടിലൂടെ ഒഴുകി കേരളത്തിലെത്തുന്ന ഒരു നദി തമിഴ്‌നാട്ടില്‍ അമരാവതി എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. കേരളത്തില്‍ അതിന്റെ പേരെന്ത്‌?
ഉത്തരം: നിള 
42. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഒരു പൂവിന്റെ പേരില്‍ ലോകപ്രശസ്‌തി നേടിയ മലയാണ്‌ കുറിഞ്ഞിമല. ഇടുക്കി ജില്ലയിലാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ആ പുഷ്‌പം ഏതാണ്‌?
ഉത്തരം: നീലക്കുറിഞ്ഞി
43. തിരുവനന്തപുരം ജില്ലയിലെ പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രമാണ്‌ പൊന്മുടി. എന്നാല്‍ പൊന്മുടി ഡാം മറ്റൊരു ജില്ലയിലാണ്‌. ഏതു ജില്ലയില്‍ ?
ഉത്തരം: ഇടുക്കി

44. കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ തെളിച്ച ഒരു മാരകകീടനാശിനി വരുത്തിവെച്ച വിനകള്‍ വളരെ വലുതായിരുന്നു. ഒരുപാട്‌ പേരുടെ ജീവിതം നരകതുല്യമാക്കിയ ആ കീടനാശിനി ഏതാണ്‌?
ഉത്തരം: എന്‍ഡോസള്‍ഫാന്‍ 

45. കേരളത്തില്‍ വളരെ അപൂര്‍വമായ ഒരിനം കണ്ടല്‍ച്ചെടി തിരൂര്‍ താലൂക്കിലെ പുല്ലൂണിയില്‍ സമൃദ്ധമായി വളരുന്നു. അതിന്റെ പേരെന്താണ്‌?
സ്വര്‍ണക്കണ്ടല്‍

ABBREVIATIONS ( ചുരുക്കെഴുത്തുകള്‍)
1 3G Third Generation
2 A/C Air Condition
3 APL Above Poverty Line
4 BPL Below Poverty Line
5 BRC Block Resource Centre
6 BSNL Bharat Sanchar Nigam Limited
7 CD Compact Disc
8 CFC Chloro Fluoro Carbon
9 DIET District Institute of Education and Training
10 DVD Digital Versatile Disc
11 IAS Indian Administrative Service
12 MLA Member of Legislative Assembly
13 MP Member of Parliament
14 PIN Postal Index Number
15 PTO Please Turn Over
16 SCERT State Council for Educational Research and Training
17 SIM Subscriber Identity Number
18 SMS Short Message Service
19 SSA Sarva Shiksha Abhiyan
20 SSLC Secondary School Living Certificate
21 Wi-Fi Wireless Fidelity
22 UPS Uninterruptable Power Supply
23 CPU Central Processing Unit 

1 comment:

  1. റിസൾട്ട് എങ്ങനയാണു കാണാൻ സാദിക്കുക ഇതിൽ മാർച്ച് ഒന്നിനു എഴുതിയ. റിസൾട്ട് (പസിദ്ദീകരിച്ചിരിക്കുന്നൊ

    ReplyDelete