Thursday 20 November 2014

                  ജന്തുലോകം
1. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം ഏതാണ്‌?
             ഒട്ടകം
2. 
നീലവിപ്ലവം എന്നു വിശേഷിപ്പിക്കുന്നത്‌ ഏതു ജീവിയുടെ ഉല്‍പാദനത്തെയാണ്‌?
              മല്‍സ്യം
3. മൃഗങ്ങളിലെ എഞ്ചിനീയര്‍ എന്നറിയപ്പെടുന്ന മൃഗം ഏതാണ്‌?
               ബീവര്‍
4. വിരലില്ലെങ്കിലും നഖമുള്ള ഒരു മൃഗമുണ്ട്‌. ഏതാണത്‌?
                 ആന
5. പക്ഷികളെക്കുറിച്ചുള്ള പഠനത്തിന്‌ പറയുന്ന പേരെന്ത്‌?
              ഓര്‍ണിത്തോളജി
6. Ant എന്നാല്‍ ഉറുമ്പ്‌ ആണ്‌. Lion എന്നാല്‍ സിംഹമാണ്‌. Antlion ഏതു ജീവിയുടെ ഇംഗ്ലീഷ്‌ നാമമാണ്‌?
              കുഴിയാന
7. ഏറ്റവും നീളമുള്ള കഴുത്ത്‌ ഏതു മൃഗത്തിനാണ്‌?
             ജിറാഫ്‌
8.
സമാധാനത്തിന്റെ പ്രതീകമായ പക്ഷി ഏതാണ്‌?
             പ്രാവ്‌
9. മണ്ണിരകളുടെ (ഞാഞ്ഞൂള്‍) ശ്വസനാവയവം ഏതാണ്‌?
             ത്വക്ക്‌
10. കൊതുകിന്റെ ലാര്‍വകളെ നശിപ്പിക്കാനായി ജലാശയങ്ങളില്‍ വളര്‍ത്തുന്ന മല്‍സ്യം ഏത്‌?
              ഗപ്പി
11. ഇന്ത്യയുടെ ദേശീയമൃഗം ഏതാണ്‌?
          കടുവ
12. ഇന്ത്യയുടെ ദേശീയപക്ഷി ഏതാണ്‌?
          മയില്‍
13. ചാണകത്തില്‍നിന്ന്‌ ഉല്‍പാദിപ്പിക്കുന്ന വാതകം ഏത്‌?
            മീഥേന്‍
14. നമ്മുടെ സംസ്ഥാനപക്ഷി ഏത്‌?
            മലമുഴക്കി വേഴാമ്പല്‍
15. നമ്മുടെ സംസ്ഥാനമൃഗം ഏത്‌?
            ആന

                            നമ്മുടെ ചുറ്റുവട്ടം (തിരൂര്‍)
1. തിരൂര്‍ താലൂക്ക്‌ ഏത്‌ പാര്‍ലമെന്റ്‌ മണ്ഡലത്തിലാണ്‌ ഉള്‍പ്പെടുന്നത്‌?
             പൊന്നാനി
2. തിരൂരിലുള്ള വാഗണ്‍ ട്രാജഡി സ്‌മാരകം ഏതു വര്‍ഷത്തെ മലബാര്‍ പോരാട്ടവുമായി ബന്ധപ്പെട്ടതാണ്‌?
               1921
3. കേരളത്തിലെ ആദ്യത്തെ റെയില്‍പാത ഏതായിരുന്നു?
             ബേപ്പൂര്‍_തിരൂര്‍
4.   12 വര്‍ഷത്തിലൊരിക്കല്‍ മാമാങ്കം നടന്നിരുന്നത്‌ എവിടെയായിരുന്നു?
              തിരുനാവായ
5. തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചന്‍പറമ്പില്‍ തുഞ്ചന്‍ ഉല്‍സവം നടക്കാറുള്ളത്‌ ഏതു മാസമാണ്‌?
              എല്ലാ ഫെബ്രുവരിയിലെയും ആദ്യ ആഴ്‌ച
6. തിരൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാല?
              തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല
7. മഹാകവി വള്ളത്തോളിന്റെ ജന്മദേശം?
                ചേന്നര
8. ചമ്രവട്ടം പാലം ഏതെല്ലാം താലൂക്കുകളെ ബന്ധിപ്പിക്കുന്നു?
               തിരൂര്‍, പൊന്നാനി
9. തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം എന്നത്‌ സി.രാധാകൃഷ്‌ണന്റെ നോവലാണ്‌. ആരെപ്പറ്റിയുള്ളതാണ്‌ ഈ നോവല്‍?
               തുഞ്ചത്തെഴുത്തച്ഛന്‍
10. ഭാരതപ്പുഴ എവിടെവെച്ചാണ്‌ അറബിക്കടലുമായി ചേരുന്നത്‌?
              പൊന്നാനി
11. തിരൂര്‍ താലൂക്കിന്റെ പടിഞ്ഞാറ്‌ അതിര്‌ ഏത്‌?
             അറബിക്കടല്‍

Sunday 16 November 2014

                           നമ്മുടെ ജില്ല( മലപ്പുറം)
1. മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കേരളജില്ലകള്‍ ഏതെല്ലാമാണ്‌?
തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌
2. ലോകത്തിലെ ഏറ്റവും വലിയ തേക്ക്‌ മ്യൂസിയം മലപ്പുറം ജില്ലയിലെ ഏതു പ്രദേശത്താണ്‌?
നിലമ്പൂര്‍
3. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം കേരളം രൂപീകരിക്കുന്നതിനു മുമ്പ്‌ മലപ്പുറം ഏത്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു? 
മദ്രാസ്‌
4. മലപ്പുറം ജില്ല രൂപീകരിച്ചതെന്ന്‌?
1969 ജൂണ്‍ 16
5. മലപ്പുറം ജില്ലയില്‍ എത്ര ഗ്രാമപഞ്ചായത്തുകള്‍ ഉണ്ട്‌?
100
6. മലപ്പുറം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‌?
സുഹറ മമ്പാട്‌
7. ഇപ്പോഴത്തെ മലപ്പുറം ജില്ലാ കലക്‌ടര്‍ ആര്‌?
കെ.ബിജു
8. മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം?
തമിഴ്‌നാട്‌
9. മലപ്പുറം ജില്ലയിലെ പ്രധാന പക്ഷിസങ്കേതം?
കടലുണ്ടി
10.മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന പ്രധാനനദികള്‍ ഏതൊക്കെയാണ്‌?
കടലുണ്ടി, ഭാരതപ്പുഴ, ചാലിയാര്‍, തിരൂര്‍ പൊന്നാനിപ്പുഴ